നെടുങ്കണ്ടം: ചരക്കുസേവന നികുതി (ജി.എസ്.ടി) സമ്പ്രദായം ഏലം കർഷകർക്ക് പ്രതീക്ഷനൽകുന്നു. ഒരു ഘട്ടത്തിൽ മാത്രം നികുതി ഇൗടാക്കുന്നതിനാൽ രാജ്യത്ത് എവിടെവേണമെങ്കിലും ഏലം എത്തിച്ച് വിൽപന നടത്താനാകുമെന്ന പ്രതീക്ഷയാണ് കർഷകർക്ക്. വിവിധ സംസ്ഥാനങ്ങളിൽ ചുമത്തുന്ന വിവിധ നികുതികളും നൂറായിരം നടപടിക്രമങ്ങളുമില്ലാതെ ഏലം വ്യാപാരത്തിന് അവസരമുണ്ടായാൽ വില ഉയരാൻ സാധ്യതയുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് അവ്യക്തതയാണ് നിലനിൽക്കുന്നത്. ഏലം ഒാക്ഷൻ തുടങ്ങിയെങ്കിലും നികുതിസംബന്ധിച്ച് കർഷകർക്ക് വ്യക്തതവന്നിട്ടില്ല. ഏലം കൊണ്ടുപോകാനും കൈവശം വെക്കാനും ആവശ്യമായ സി.ആറിെൻറ (കാർഡമം രജിസ്ട്രേഷൻ) ആവശ്യം ഇനിയുണ്ടാകില്ലെന്നത് കർഷകർക്ക് ശുഭ പ്രതീക്ഷനൽകുന്നു. എന്നാൽ, സ്പൈസസ് ബോർഡിെൻറ ചില മാനദണ്ഡങ്ങൾ സ്വതന്ത്ര ഏലം വ്യാപാരത്തിന് തടസ്സം വരുത്തുമെന്ന സൂചനയുമുണ്ട്. വഴിയരികിൽ കാത്തുനിൽക്കുന്ന വിൽപനനികുതി ഉദ്യോഗസ്ഥരെ കണ്ടാൽ ഭയം കൂടാതെ ഏലം കൊണ്ടുപോകാൻ കർഷകർക്ക് കഴിയും. ഏലം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമായ കേരളത്തിലും പ്രധാന വ്യാപാരമേഖല ഉൾപ്പെടുന്ന തമിഴ്നാട്ടിലും രണ്ട് ശതമാനം നികുതിയാണ് ഏലത്തിനുണ്ടായിരുന്നത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ നികുതി ഘടനയിൽ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും ഏലത്തിന് 5,000 രൂപവരെ വില ലഭിച്ചപ്പോൾ കർഷകർക്ക് കിട്ടിയിരുന്നത് ആയിരം രൂപയിൽ താഴെ മാത്രമാണ്. ജി.എസ്.ടി നടപ്പായതോടെ പ്രാഥമിക ഘട്ടത്തിൽ നികുതിയുമായി ചെറുകിട കർഷകർക്ക് നേരിട്ട് ബന്ധമില്ല. രണ്ടാം ഘട്ടത്തിൽ ഏലം മൂല്യവർധിത ഉൽപന്നമാക്കി മാറ്റുന്ന വ്യവസായികൾക്കാണ് നികുതി അടക്കേണ്ടിവരുന്നത്. ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുന്നതോടെ ഏലം കർഷകർക്ക് തങ്ങളുടെ ഉൽപന്നത്തിന് കൂടുതൽ വില ലഭിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇടുക്കി കേന്ദ്രീയവിദ്യാലയ പ്രവേശനം തൊടുപുഴ: കേന്ദ്രീയവിദ്യാലയ പൈനാവ്, ഇടുക്കിയില്‍ 2017----18 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31വരെയും 11ാം ക്ലാസിലേക്ക് ജൂലൈ ആറുവരെയും അപേക്ഷ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വിദ്യാലയ ഓഫിസില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 04862- 232205.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.