വണ്ടിപ്പെരിയാർ: നായാട്ട് സംഘാംഗം 55ാം മൈൽ രാജമുടി കല്ലുമടയിൽ വീട്ടിൽ ഷാജി കൊല്ലപ്പെട്ട സംഭവത്തിൽ ഏലത്തോട്ടം ഉടമ കാരക്കാട്ടിൽ മാത്തച്ചനെ ഒന്നാം പ്രതിയാക്കി വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു. 302ാം വകുപ്പ് പ്രകാരമാണ് കേസ്. മറ്റൊരാളും സംഘത്തിൽ ഉണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും മത്തച്ചൻ പിടിയിലായാൽ മാത്രമേ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് വ്യക്തമാവൂ. നായാട്ടിനു പുറപ്പെടും മുമ്പ് ഷാജിയുടെ മൊബൈൽ ഫോണിലേക്ക് ഏലത്തോട്ടം ഉടമയുടെ കാൾ വന്നിരുന്നു. ഷാജി വീടിനു പുറത്തായിരുന്നതിനാൽ ഭാര്യ ഒാമനയാണ് ഫോണെടുത്തത്. വൈകാതെ വീട്ടിലെത്തിയ ഷാജി, എസ്റ്റേറ്റ് ഉടമക്കൊപ്പം പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞാണ് ഇറങ്ങിയത്. ഇക്കാര്യം ഒാമന െപാലീസിനെ അറിയിച്ചതാണ് നായാട്ടുസംഘത്തെ കുറിച്ച് പൊലീസ് വിവരം ലഭിക്കാൻ ഇടയാക്കിയത്. വൈകീട്ട് വീട്ടിലെത്തിയ ഷാജി മഴക്കോട്ടും കാലുറയും തൊപ്പിയും ധരിച്ച് രാത്രി ഏഴരയോട് കൂടിയാണ് ഏലത്തോട്ടത്തിലേക്ക് പോയത്. രാത്രിയിൽ എട്ടരക്കും ഒമ്പതിനും ഇടയിൽ തോട്ടത്തിൽനിന്ന് വെടിയൊച്ച കേട്ടതായും ഒാമന മൊഴി നൽകിയിട്ടുണ്ട്. അധികം വൈകാതെ എസ്റ്റേറ്റ് ഉടമയുടെ വാഹനം റോഡിലൂടെ ഒാടിച്ചുപോകുന്നതും ഒാമന കണ്ടിരുന്നു. രാത്രി വൈകിയും ഷാജി എത്താതിരുന്നതിനെ തുടർന്ന് എസ്റ്റേറ്റ് ഉടമയോട് ഫോണിൽ വിളിച്ചപ്പോൾ ഷാജി വീട്ടിലേക്ക് വളരെ മുേമ്പ മടങ്ങിയതായാണ് മറുപടി ലഭിച്ചത്. രാത്രിയിൽ ഷാജി എത്താതിരുന്നതിനാൽ തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. കുമളി സി.െഎ പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.