വിവര സാ​േങ്കതികവിദ്യാരംഗം കുത്തകകൾ കൈയടക്കുന്നു ^ മന്ത്രി എം.എം. മണി

വിവര സാേങ്കതികവിദ്യാരംഗം കുത്തകകൾ കൈയടക്കുന്നു - മന്ത്രി എം.എം. മണി കുമളി: വിവര സാേങ്കതികരംഗത്ത് ലോകവും രാജ്യവും വൻ വിപ്ലവകരമായ മാറ്റത്തിനാണ് വിധേയമാകുന്നതെന്നും ഇൗ രംഗത്ത് ചെറുകിടക്കാരെ ദോഷകരമായി ബാധിക്കുന്നവിധം കുത്തകകളുടെ ആധിപത്യം ശക്തമാകുന്നതായും മന്ത്രി എം.എം. മണി പറഞ്ഞു. കേരള കേബിൾ ടി.വി ഫെഡറേഷൻ മൂന്നാമത് സംസ്ഥാന കൺവെൻഷൻ തേക്കടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുകയും അനാവശ്യകാര്യങ്ങൾ അവഗണിക്കുകയും ചെയ്യാൻ ഇൗ രംഗത്തുള്ളവർ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. കൺവെൻഷനിൽ സംസ്ഥാന പ്രസിഡൻറ് ഇ. ജയദേവൻ അധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആൻസി ജയിംസ്, ഇബ്രാഹിംകുട്ടി കല്ലാർ, ശ്രീനഗരി രാജൻ, മാരിയിൽ കൃഷ്ണൻ നായർ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.