കോട്ടയം: കാറ്ററിങ് സർവിസ് ഉടമയുടെ വീടിനുമുന്നിൽ സൂക്ഷിച്ച വിറകും സ്കൂട്ടറും തീയിട്ട് നശിപ്പിച്ചനിലയിൽ കണ്ടെത്തി. കാക്കനാടൻ കാറ്ററിങ് ഉടമ നാട്ടകം കാക്കൂർ കെ.ജെ. ഷിജുവിെൻറ വീട്ടുമുറ്റത്ത് സൂക്ഷിച്ച ഒരുടൺ വിറകും സ്കൂട്ടറും തീപിടിത്തത്തിൽ നശിച്ചു. ഷിജുവിെൻറ ഭാര്യ മിനിയുടെ ഉടമസ്ഥതയിലുള്ള ഹീറോ പ്ലഷർ സ്കൂട്ടറാണ് ഉരുകിനശിച്ചത്. കാറ്ററിങ് സർവിസ് നടത്തുന്ന പാത്രങ്ങൾ, മേശവിരി എന്നിവയും കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ച 5.30നാണ് സംഭവം. വീട്ടമ്മയായ മിനി എഴുന്നേറ്റപ്പോൾ കൂട്ടിയിട്ടിരുന്ന വിറകിന് തീയാളുന്നതാണ് കണ്ടത്. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് തീകെടുത്തുകയായിരുന്നു. അതിനിടെ വിറകും സ്കൂട്ടറും കത്തിനശിച്ചിരുന്നു. മുൻ ഒാർഡർ പ്രകാരം തിങ്കളാഴ്ച രാവിലെ 10.30ന് വീടിനോടുചേർന്നുള്ള അടുപ്പിൽ പാചകം ചെയ്തേശഷം തീയണച്ചിരുന്നു. രാത്രി 10.30ന് അടുപ്പിൽ തീയില്ലെന്ന് ഉറപ്പാക്കിയശേഷമാണ് കിടന്നതെന്ന് മിനി പറഞ്ഞു. പുലർച്ച മൂന്നിന് ഷിജു എഴുന്നേറ്റപ്പോഴും പ്രശ്നങ്ങൾ ഇല്ലായിരുന്നു. മനഃപൂർവം ആരോ തീയിട്ടതാകാമെന്നാണ് വീട്ടുകാരുടെ സംശയം. അടുപ്പിനുസമീപത്തെ വിറകിനും മറ്റ് വസ്തുക്കൾക്കും തീപിടിക്കാത്തതാണ് സംശയത്തിന് കാരണം. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കേണൽ ഗോദവർമരാജയുടെ ജീവിതം പുസ്തകരൂപത്തിൽ കോട്ടയം: കേണൽ ഗോദവർമ രാജയുടെ ജീവിതം പുസ്തകരൂപത്തിലേക്ക്. ജി. രാജയുടെയും ക്യാപ്റ്റൻ പി.കെ.ആർ.വി രാജയുടെയും സംഭാവനകളും ജീവചരിത്രവും ബന്ധുക്കളുടെ അനുസ്മരണങ്ങളും ഉൾക്കൊള്ളിച്ച് ഒരു തീർഥയാത്ര എന്ന പേരിലാണ് പുസ്തകം തയാറാക്കിയത്. എട്ടിന് വൈകീട്ട് നാലിന് പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിൽ നടക്കുന്ന പി.സി. ജോർജ് എം.എൽ.എ പുസ്തപ്രകാശനം നടത്തും. ഇൗരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. േപ്രംജി പുസ്തകം ഏറ്റുവാങ്ങും. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻറ് രമേഷ് ബി. വെട്ടിമറ്റം അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് മെംബർ ലിസി സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. മോഹനൻ നായർ, പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസമ്മ സണ്ണി എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻറ് രമേഷ് ബി. വെട്ടിമറ്റം, പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ആർ. നന്ദകുമാർ, മഹേഷ് വർമ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.