ഹരിത ​ൈട്രബ്യൂണലിനെ തകർക്കാനുള്ള നീക്കം അപകടകരം ^ആം ആദ്മി പാർട്ടി

ഹരിത ൈട്രബ്യൂണലിനെ തകർക്കാനുള്ള നീക്കം അപകടകരം -ആം ആദ്മി പാർട്ടി കൊച്ചി: ഹരിത ൈട്രബ്യൂണലിനെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അപകടകരമാണെന്ന്- ആം ആദ്മി പാർട്ടി. ലോകമെങ്ങും പാരിസ്ഥിതിക അവബോധം ശക്തിപ്പെടുകയും നിയമം കർശനമാക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ അത് തകർക്കാനുള്ള ശ്രമങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പൊതുവിഭവങ്ങൾ കൊള്ളയടിക്കാൻ കോർപറേറ്റുകളെ സഹായിക്കുന്ന തരത്തിലെ ഇടപെടലുകളാണ് നടത്തുന്നത്. ഹരിത ൈട്രബ്യൂണലിലെ ജഡ്ജിമാർ ഇനിമേൽ മുൻ ഹൈകോടതി ജഡ്ജിമാർ ആകണമെന്നില്ല. കേവലം 10 വർഷം ഏതെങ്കിലും നിയമമേഖലയിൽ പ്രവർത്തിച്ചാൽ മതി. പാരിസ്ഥിതികമായി ധാരണ ഉണ്ടാവണം എന്നില്ല. തന്നെയുമല്ല, സ്വതന്ത്ര നീതിന്യായ സംവിധാനം എന്ന ഭരണഘടന തത്ത്വം ലംഘിക്കപ്പെടുന്നു. ജഡ്ജി നിയമനങ്ങൾക്ക് സുപ്രീംകോടതി ജഡ്ജിയുടെ അംഗീകാരം വേണം എന്ന തത്ത്വവും ഇല്ലാതാക്കി. വനം പരിസ്ഥിതി മന്ത്രാലയത്തിലെ സെക്രട്ടറിക്ക് കീഴിൽ പ്രവത്തിക്കുന്ന ഉപവകുപ്പായി ഹരിത ൈട്രബ്യൂണലിനെ മാറ്റാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ആം ആദ്മി പ്രസ്താവനയിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.