മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് പീഡിപ്പിച്ചതായി പരാതി

ഈരാറ്റുപേട്ട: എ.ടി.എം കാർഡ് മോഷ്ടിച്ച് പണം കവർന്നുവെന്നാരോപിച്ച് യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിച്ചതായി പരാതി. ഈരാറ്റുപേട്ട നടക്കൽ കൊല്ലംപറമ്പിൽ ഷമീറാണ് മാനസിക പീഡനത്തിന് ഇരയായത്. ഒരു മാസം മുമ്പ് അമ്പാറ സ്വദേശിയായ വീട്ടമ്മയുടെ വീട്ടിൽനിന്ന് എ.ടി.എം കാർഡ് നഷ്ടപ്പെട്ടിരുന്നു. ഈ കാർഡ് ഉപയോഗിച്ച് ആരോ എ.ടി.എമ്മിൽനിന്ന് 15,000 രൂപ പിൻവലിച്ചിരുന്നു. ഇതുസംബന്ധിച്ച് വീട്ടമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് എ.ടി.എമ്മിലെ സി.സി ടി.വി കാമറ പരിശോധിച്ചപ്പോൾ ഇതേസമയം ഷമീർ പണം പിൻവലിച്ച ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ, ത​െൻറ സഹോദരൻ അയച്ച പണമാണ് എടുത്തതെന്ന് ഷമീർ അറിയിച്ചെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. വീട്ടമ്മയുടെ കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച സമയവും താൻ പിൻവലിച്ച സമയവും തമ്മിൽ മണിക്കൂറുകളുടെ വ്യത്യാസം ഉണ്ടായിട്ടും തികച്ചും നിരുത്തരവാദപരമായാണ് ബാങ്ക് അധികൃതരും പൊലീസും ചേർന്ന് ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ചതെന്ന് ഷമീർ പറയുന്നു. ഒരു രാത്രി മുഴുവൻ പിൻവലിച്ച 15,000 രൂപ എവിടെ എന്ന് ചോദിച്ച് മാനസികമായി പീഡിപ്പിച്ചതായി ഇയാൾ പറയുന്നു. താൻ സ്വന്തംകാർഡ് ഉപയോഗിച്ച് ത​െൻറ അക്കൗണ്ടിലെ 5000 രൂപ മാത്രമാണ് പിൻവലിച്ചെതന്നും ഇതുവരെ ബാങ്കിൽനിന്ന് പിൻവലിച്ചതി​െൻറ രേഖകൾ മുഴുവൻ പരിശോധിച്ച് കൊള്ളാനും പൊലീസുകാരോട് ഷമീർ പറഞ്ഞു. ഒടുവിൽ ചൊവ്വാഴ്ച രാവിലെ 10ന് ബാങ്ക് തുറന്നശേഷം ബാങ്ക് ഓഫിസറുമായി പൊലീസ് സംസാരിക്കുകയും മോഷണം പോയ കാർഡ് ഉപയോഗിച്ച് ഷമീർ പണം പിൻവലിച്ചിട്ടില്ലെന്ന് ബോധ്യം വന്ന പൊലീസ് കേസ് ചാർജ് ചെയ്യാതെ ഷമീറിനെ വിട്ടയക്കുകയായിരുന്നു. ഇവർ ഷമീറിനോടും വീട്ടുകാരോടും ക്ഷമാപണം നടത്തുകയും ചെയ്തു. രാഷ്ട്രപതി ഇടെപടണം എരുമേലി: രാജ്യത്ത് വർധിച്ചുവരുന്ന മുസ്ലിം ന്യൂനപക്ഷ ദലിത് ആക്രമണങ്ങള്‍ക്കെതിരെ രാഷ്ട്രപതി ഇടെപടണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് ബഷീര്‍ തേനംമാക്കല്‍. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ മണങ്ങല്ലൂർ യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാല്‍ പാറയ്ക്കല്‍ അധ്യക്ഷതവഹിച്ചു. ഖനീഫ് മൗലവി, അബ്ദുല്‍ അസീസ്, പി.എ. നസീര്‍, നൗഷാദ് പുളിമൂട്ടില്‍, എ.കെ. സുലൈമാന്‍, കെ.എച്ച്. കബീര്‍, എം.എസ്. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.