must+ ചെന്നൈയിൽ ​െഎ.എസ്​ അനുഭാവി രാജസ്​ഥാൻ ​െപാലീസ്​ പിടിയിൽ

ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയെന്ന് സംശയിക്കുന്ന യുവാവിെന രാജസ്ഥാൻ പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചെന്നൈ സൗകാർപേട്ട് സ്വദേശി ഹാറൂൻ റഷീദിനെയാണ്(36) ഇസ്ലാമിക് സ്റ്റേറ്റിന് ഫണ്ട് കൈമാറിയെന്ന ആരോപണത്തെതുടർന്ന് രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഒാപറേഷൻ ടീം അറസ്റ്റ്ചെയ്തത്. മുംബൈയിലെ ഇടനിലക്കാര​െൻറ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. തീവ്രവാദ സംഘടനക്ക് പണംകൈമാറിയതി​െൻറ പേരിൽ ഫെബ്രുവരി 23ന് അറസ്റ്റിലായ ചെന്നൈ മൈലാപ്പൂർ സ്വദേശി മുഹമ്മദ് ഇഖ്ബാലിൽ നിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് രാജസ്ഥാൻ പൊലീസ് അധികൃതർ പറഞ്ഞു. ആന്ധ്രയിലെ രാജമുന്ദ്രിയിൽ നിന്ന് ചെന്നൈയിലേക്ക് കടത്തുകയായിരുന്ന മൂന്ന് കിലോ സ്വർണവും ഒരുകോടി രൂപയുമായി നാലുപേർ ഫെബ്രുവരിയിൽ പിടിയിലായിരുന്നു. സ്വർണക്കടത്തുകാരായ ഇവർക്ക് െഎ.എസുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.