സ്‌കൂള്‍ വിദ്യാർഥിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി

ചങ്ങനാശ്ശേരി: . ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം റോഡില്‍കൂടി നടന്നുപോയ വിദ്യാർഥിനിയുടെ ബാഗില്‍ പിടിച്ചു വലിക്കുകയായിരുന്നു. പെരുന്തുരുത്തി--മണര്‍കാട് ബൈപാസില്‍ തെങ്ങണക്ക് സമീപമായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം െവച്ചപ്പോള്‍ ബൈക്ക് വിട്ടുപോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കി. യുവതിയോട് അപമര്യാദയായി പെരുമാറിയ വൃദ്ധൻ അറസ്റ്റിൽ കറുകച്ചാൽ: യുവതിയോട് അപമര്യാദയായി പെരുമാറിയ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്യ്തു. കറുകച്ചാൽ കാപ്പിപറമ്പിൽ രാജപ്പെനയാണ് (60) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്യ്തത്. അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിെയത്തുടർന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ രാജപ്പനെ അറസ്റ്റ് ചെയ്യ്തത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തമ്മിൽ വാക്തർക്കം ഗാന്ധിനഗർ(കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രിയിൽ ടോക്കൺ സമ്പ്രദായം മറികടന്ന് മരുന്നു വിതരണം നടത്തിയെന്ന് ആരോപിച്ച് ജീവനക്കാരും രോഗികളും തമ്മിൽ വാക്തർക്കം. രൂക്ഷമായതോടെ ആശുപത്രി അധികൃതരെത്തി ടോക്കൺ സ്മ്പ്രദായം പുനരാരംഭിക്കുകയും ജീവനക്കാർക്ക് കർശനനിർദേശം നൽകുകയും ചെയ്തതിനെത്തുടർന്ന് ബഹളം ഒഴിവായത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിന് സമീപമായിരുന്നു സംഭവം. മൂന്നുമാസമായി തിരക്ക് കുറക്കാൻ ഫാർമസിയിൽനിന്നുള്ള മരുന്നുവിതരണം ടോക്കൺ സമ്പ്രദായം അനുസരിച്ചാണ്. ഒന്നാം നമ്പർ കൗണ്ടറിൽ മരുന്നിനുള്ള ചീട്ട് എത്തിച്ച് ടോക്കൻ എടുത്തശേഷം ടോക്കൺ നമ്പർ അനുസരിച്ച് കൗണ്ടർ നമ്പർ അനൗൺസ് ചെയ്യും. അനൗൺസ് ചെയ്യുന്ന കൗണ്ടറിൽ ചെന്ന് മരുന്നുവാങ്ങുന്നതിനാൽ കൗണ്ടർ ഭാഗത്ത് തിക്കും തിരക്കും അനുഭവപ്പെടാറില്ല. എന്നാൽ, ചില ജീവനക്കാർ ടോക്കൺ സമ്പ്രദായം മറികടന്ന് മരുന്നുവിതരണം നടത്തുന്നുവെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.