ക്ഷേത്രത്തിന് സമീപത്തെ കൊടിമരം നശിപ്പിച്ചതായി പരാതി

കീഴൂർ: കീഴൂർ ഭഗവതിക്ഷേത്രത്തിലെ കീഴ്ശാന്തിയെ അസഭ്യം വിളിക്കുയും ക്ഷേത്രേത്താടുചേർന്ന് സ്ഥാപിച്ച കൊടി നശിപ്പിക്കുകയും ചെയ്തതായി പരാതി. ക്ഷേേത്രാപദേശക സമിതിയുടെ പരാതിയിൽ വെള്ളൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ക്ഷേത്രത്തി​െൻറ വടേക്കനടയുടെ സമീപത്ത് കാറിലെത്തിയ സംഘമാണ് ക്ഷേത്രപരിസത്ത് അഴിഞ്ഞാടിയത്. വെള്ളൂർ സ്വദേശിയായ കണ്ടാലറിയാവുന്ന ആളുടെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ബ്രഹ്മമംഗലം സഹകരണബാങ്കിന് മുന്നിൽ സഹകാരികൾ കുത്തിയിരിപ്പ് സമരം നടത്തി തലയോലപ്പറമ്പ്: ബാങ്കിലെ അംഗത്വം പുതുക്കിനൽകാത്തതിലും ഒരു വിഭാഗം ആളുകൾക്ക് പുതിയ അംഗത്വം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് സി.പി.എമ്മി​െൻറ നേതൃത്വത്തിൽ സഹകാരികൾ ബ്രഹ്മമംഗലം സഹകരണ ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ചൊവ്വാഴ്ച രാവിലെ പത്തിന് ആരംഭിച്ച സമരം വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. ബാങ്കി​െൻറ അംഗത്വസംഖ്യ 10 രൂപയായിരുന്നു. ബൈലോ ഭേദഗതിയിലൂടെ ഇത് 100 രൂപയാക്കി ഉയർത്തി. പത്തുരൂപ അംഗത്വമുള്ളവർ ബാക്കി തുകയായ 90 രൂപ അടച്ചാൽ മാത്രെമ അംഗത്വം നിലനിൽക്കൂ. ബാക്കി തുക അടച്ച് അംഗത്വം പുതുക്കാൻ ചെന്ന സി.പി.എം പ്രവർത്തകരായ സഹകാരികളിൽനിന്ന് തുക വാങ്ങാൻ ബാങ്ക് അധികൃതർ തയാറാകുന്നില്ലയെന്ന് ആരോപിച്ചായിരുന്നു സമരം. അപേക്ഷ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. ബാങ്ക് സെക്രട്ടറിയുടെ ഒാഫീസിന് മുന്നിലായിരുന്നു കുത്തിയിരിപ്പ് സമരം നടത്തിയതെങ്കിലും ഇടപാടുകൾ തടസ്സമില്ലാതെ നടന്നു. സി.പി.എം നേതാക്കളായ പി. ഷൺമുഖൻ, ടി.എൻ. സിബി, കെ.കെ. രമേശൻ, കെ.വി. വിജയൻ, എ.പി. ജയൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. വൈകീട്ട് അഞ്ചുമണിയോടെ അംഗത്വവിതരണത്തിലെ അപാകത പരിഹരിക്കാമെന്ന് സെക്രട്ടറി ഉറപ്പുെകാടുത്തതിനാൽ സമരം അവസാനിപ്പിക്കുകയായിരുെന്നന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ, ബാങ്കിലെത്തിയ സി.പി.എം നേതാക്കൾ ഗുണ്ടായിസം നടത്തുകയും ഇടപാടുകൾ തടസ്സപ്പെടുത്തിയെന്നും പ്രസിഡൻറ് ജയപ്രകാശ് പറഞ്ഞു. പരിപാടി ............... കാണക്കാരി ഗ്രാമപഞ്ചായത്ത് അങ്കണം: ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയത്തി​െൻറ ഉദ്ഘാടനം, മന്ത്രി കെ.ടി. ജലീൽ - ഉച്ച 2.00 വൈക്കം പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസ്: കേരള മത്സ്യത്തൊഴിലാളി കടാശ്വാസകമീഷൻ സിറ്റിങ് -രാവിലെ 10.30 കങ്ങഴ ഉള്ളായം യുവഭാരത് ലൈബ്രറി ഹാൾ: യുവഭാരത് ലൈബ്രറിയുടെയും ജനമൈത്രി സാസ്‌കാരിക സമിതിയുടെയും നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് -ഉച്ച 2.30 തലയോലപ്പറമ്പ് 907-ാം നമ്പർ എൻ.എസ്.എസ്. കരയോഗം സരസ്വതി മണ്ഡപം ഹാൾ: വൈക്കം മുഹമ്മദ് ബഷീറി​െൻറ 23-ാമത് ചരമവാർഷികം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.