വിദ്യാഭ്യാസ വായ്പ കുടിശ്ശികക്കാരുടെ കൺ​െവൻഷൻ എട്ടിന് ചെറുതോണിയിൽ

ചെറുതോണി: വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും പ്രത്യേക കൺെവൻഷൻ എട്ടിന് രാവിലെ 10ന് ചെറുതോണിയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാഗവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ വായ്പ കുടിശ്ശിക വന്നിട്ടുള്ളവർക്ക് 900 കോടിയുടെ ആശ്വാസ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രത്യേക കൺെവൻഷൻ ചേരുന്നത്. ചെറുതോണി ബസ്സ്റ്റാൻഡ് മൈതാനിയിലാണ് കൺെവൻഷൻ ചേരുക. സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സർക്കാർ സഹായപദ്ധതി പ്രഖ്യാപിച്ചെങ്കിലും ബാങ്കുകൾ വിദ്യാർഥികൾക്ക് അവകാശപ്പെട്ട ഇളവുകൾ അനുവദിക്കാൻ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് സഹായ പദ്ധതിയുടെ വിശദാംശങ്ങൾ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും അറിയിക്കുന്നതിനായി കൺെവൻഷൻ വിളിച്ചു ചേർത്തിട്ടുള്ളത്. ബാങ്കിങ് മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ 14 ഹെൽപ് െഡസ്ക്കുകൾ കൺെവൻഷൻ കേന്ദ്രത്തിൽ പ്രവർത്തിക്കും. സഹായ പദ്ധതിയുടെ വിശദാംശങ്ങൾ കൺെവൻഷനിൽ ലഭിക്കും. സി.വി. വർഗീസ് ചെയർമാനായുള്ള സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൺവെൻഷ​െൻറ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. ജനറൽ കൺവീനർ റോമിയോ സെബാസ്റ്റ്യൻ, ജോയൻറ് കൺവീനർ കെ.ജി. സത്യൻ, പി.ബി. സബീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജലനിധി പദ്ധതിയുടെ കുളം നികത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് നെടുങ്കണ്ടം: തുളസിപ്പാറ ജലനിധി പദ്ധതിയുടെ കുളം നികത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഭാരവാഹികളും ഗുണഭോക്താക്കളും അറിയിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കുടിവെള്ളക്ഷാമം നേരിടുന്ന 243 കുടുംബത്തിന് ഗ്രാമപഞ്ചായത്തും ജലനിധിയും ഗുണഭോക്താക്കളും കൂടി തയാറാക്കിയ പദ്ധതിപ്രകാരമാണ് കല്ലാർ പുഴയുടെ തീരത്ത് ബഥനി ആശ്രമത്തിനു സമീപം കെ.എസ്.ഇ.ബിവക സ്ഥലത്ത് കുളം നിർമിക്കുന്നത്. അഞ്ചാം വാർഡിൽ സുലഭമായി ജലം ലഭിക്കുന്ന േസ്രാതസ്സ് ഇല്ലാത്തതിനാലാണ് കല്ലാർ പുഴയുടെ തീരത്ത് സ്ഥലം കണ്ടെത്തിയത്. ജലനിധിയുടെ അംഗീകാരമുള്ള ഹൈഡ്രോ ജിയോളജിസ്റ്റ് ശാസ്ത്രീയമായി സ്ഥാനം നിർണയിച്ച് ജലലഭ്യത ഉറപ്പാക്കിയ ശേഷമാണ് ഇവിടെ കുളം നിർമാണം ആരംഭിച്ചത്. കുളം താഴ്ത്തി റിങ് വാർത്തുകൊണ്ടിരിക്കുമ്പോൾ മഴ ശക്തമാകുകയും ഉറവകൂടി ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു. ശക്തിയേറിയ മോട്ടോറുകൾ സ്ഥിരമായി പ്രവർത്തിപ്പിച്ച് ജലനിരപ്പ് നിയന്ത്രിച്ച് നിർത്തി റിങ്ങി​െൻറ പണി പുരോഗമിച്ചു വരുന്നു. അഞ്ചാം വാർഡിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് തുരങ്കംവെക്കുന്ന രീതിയിലുള്ള വ്യാജവാർത്തകൾക്ക് പിന്നിലുള്ളവർ പിന്മാറണമെന്ന് സമിതി ഭാരവാഹികളും ഗുണഭോക്താക്കളുമായ വാർഡ് അംഗം ലൈലത്ത് ബീവി, സമിതി ഭാരവാഹികളായ പി.എൽ. തോമസ്, കെ.ജെ. മാത്യു, കെ.കെ. സുകുമാരൻ, േത്രസ്യാമ്മ വർഗീസ്, രാജേന്ദ്രൻ നായർ, ടി. പ്രസാദ്, പ്രഭാത് ജോസ് എന്നിവർ അഭ്യർഥിച്ചു. ഇടുക്കി താലൂക്ക് ഒാഫിസിന് മുന്നില്‍ കോൺഗ്രസ് ധര്‍ണ നടത്തും തൊടുപുഴ: കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടിക്കെതിരെ ഇടുക്കി ഡി.സി.സി ആഭിമുഖ്യത്തില്‍ 10ന്‌ ഇടുക്കി താലൂക്ക് ഒാഫിസിന് മുന്നില്‍ ധര്‍ണ നടത്താന്‍ ജില്ല നേതൃയോഗം തീരുമാനിച്ചു. ബൂത്തുതല കുടുംബസംഗമങ്ങള്‍ക്കായി 21ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും 22ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും 28ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരനും 31ന് വി.ഡി. സതീശനും ജില്ലയില്‍ പര്യടനം നടത്തും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിക്കുടിശ്ശികയില്‍ പ്രതിഷേധിച്ച് ജൂലൈ 20നകം എല്ലാ പഞ്ചായത്തിലും പ്രതിഷേധ മാര്‍ച്ച്‌ നടത്തും. ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷതവഹിച്ചു. ഇ.എം. ആഗസ്‌തി, റോയി കെ. പൗലോസ്‌, അഡ്വ. ജോയി തോമസ്‌, ഡീന്‍ കുര്യാക്കോസ്‌, അഡ്വ. എസ്‌. അശോകന്‍, എം. ഷാഹുല്‍ ഹമീദ്‌, എം.കെ. പുരുഷോത്തമന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.