ശബരിഗിരി പദ്ധതി പ്രദേശത്ത് കാര്യമായ മഴയില്ല; സംഭരണിയിലെ ജലനിരപ്പ് കുറഞ്ഞു

ചിറ്റാർ:- ജൂണിൽ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ സംഭരികളിൽ ജലനിരപ്പ് കുറയുന്നു. വനമേഖലയിൽ ചെറിയ തോതിൽ മഴ ലഭിക്കുന്നുെണ്ടങ്കിലും ജലസംഭരണികളിലേക്ക് നീരൊഴുക്ക് നാമമാത്രമാണ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ ജലസംഭരണികളിൽ 20.106 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് 34.91 ശതമാനമായിരുന്നു. പ്രധാന സംഭരണിയായ 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 965 മീറ്ററും 981.45 മീറ്റർ ശേഷിയുള്ള കക്കി -ആനത്തോട് അണക്കെട്ടിൽ 946.96 മീറ്ററുമാണ് ജലനിരപ്പ്. പദ്ധതിയിൽ ശേഷിക്കുന്ന വെള്ളമുപയോഗിച്ച് ദിനേന പരമാവധി രണ്ട് ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. വെള്ളം കുറവായതിനാൽ വൈദ്യുതോൽപാദനം കടുത്ത പ്രതിസന്ധിയിലാകും. തിങ്കളാഴ്ച കക്കിയിൽ ആറ് മില്ലിമീറ്റും പമ്പയിൽ അഞ്ച് മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. നിലയത്തിയിലെ ആറു ജനറേറ്ററുകളിൽ നാലാം നമ്പർ ഒഴികെ ബാക്കിയെല്ലാം പ്രവർത്തിക്കുന്നുണ്ട്. നാലാം നമ്പർ ജനറേറ്ററിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിക്കും. കാലവർഷം ശക്തിപ്രാപിച്ചാൽ മാത്രമേ സംഭരണികളിലെ ജലനിരപ്പിൽ ഇനി ഉയർച്ചയുണ്ടാകൂ. ശബരിഗിരി പദ്ധതിയിൽനിന്ന് വൈദ്യുതി ഉൽപാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളമുപയോഗിച്ചാണ് 50 മെഗാവാട്ട് ശേഷിയുള്ള കക്കാട് പദ്ധതി ഉൾപ്പെടെ പത്തനംതിട്ട ജില്ലയിലെ മറ്റ് അഞ്ച് ജലവൈദ്യുതി പദ്ധതികളിൽ വൈദ്യുതോൽപാദനം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.