ബെയ്​ലി പാലത്തി​െൻറ സുരക്ഷ സൈനിക സംഘം പരിശോധിച്ചു

അടൂർ: എം.സി റോഡിലെ ഏനാത്ത് ബെയ്ലി പാലത്തി​െൻറ സുരക്ഷ ഹൈദരാബാദിൽനിന്നെത്തിയ സൈനിക സംഘം പരിശോധിച്ചു. ഒരാഴ്ച മുമ്പ് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബെയ്ലി പാലത്തി​െൻറ അടിവശത്ത് തട്ടിയാണ് വെള്ളം ഒഴുകിയത്. ബെയ്ലി പാലം നിർമിച്ച ഹൈദരാബാദ് എൻജിനീയറിങ് റെജിമ​െൻറിൽനിന്ന് ലഫ്. കേണൽ വി.കെ. രാജുവി​െൻറ നേതൃത്വത്തിൽ ജി.വി.എൻ. റെഡ്ഡി, കൃഷ്ണകുമാർ, ഷാനു സുന്ദർ, വൈ. അരുൾ, കെ. മണികണ്ഠൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്‌. തിങ്കളാഴ്ച രാവിലെ 11.30ന് ഏനാത്ത് എത്തിയ സംഘം ജലസേചന വകുപ്പ്, കെ.എസ്.ടി.പി ഉദ്യോഗസ്ഥരുമായി ചേർന്ന് പരിശോധന നടത്തി. സേനാംഗങ്ങൾ തിരുവനന്തപുരത്തെത്തി ചൊവ്വാഴ്ച മരാമത്ത് വകുപ്പ് സെക്രട്ടറി, കെ.എസ്.ടി.പി ചീഫ് എൻജിനീയർ എന്നിവരുമായി ചർച്ച നടത്തും. ശക്തമായ വെള്ളമൊഴുക്കിനെ തുടർന്ന് പാലത്തി​െൻറ ഇരുഭാഗത്തെയും അബട്ട്മ​െൻറിന് ചുറ്റും സ്ഥാപിച്ചിരുന്ന പാറയും മണ്ണും ഇളകിപ്പോയി. ഇതേ തുടർന്ന് അബട്ട്മ​െൻറിന് ചുറ്റും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നു. വെള്ളം ഉയരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളാണ് സംഘം പരിശോധിച്ചത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യതയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി വരുന്ന 15 ദിവസത്തെ മഴയുടെ സാധ്യതയും മഴയുടെ അളവും ലഭ്യമാക്കാൻ കെ.എസ്.ടി.പി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് കത്ത് നൽകി. കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡാർളിൻ സി. ഡിക്രൂസ്, സൂപ്രണ്ടിങ് എൻജിനീയർ ദീപു, എക്സിക്യൂട്ടിവ് എൻജിനീയർ ജി. എസ്. ഗീത, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ റോഷ് മോൻ, ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ടെറൻസ് ആൻറണി, കെ.ഐ.പി ഇ.ഇ. സജു എന്നിവരും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.