തൊടുപുഴ: സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന പദ്ധതികളിൽ ഏറ്റവും വലുതായ പള്ളിവാസൽ വിപുലീകരണ ജലവൈദ്യുതി പദ്ധതി 2020 ജൂണിൽ കമീഷൻ ചെയ്യാൻ ധാരണയായി. പദ്ധതി പ്രവർത്തനങ്ങൾ വൈദ്യുതി മന്ത്രി എം.എം. മണി കണ്ട് വിലയിരുത്തിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ജീവൻവെച്ചത്. 30 മെഗ വാട്ടിെൻറ വീതം രണ്ട് ജനറേറ്ററാണ് ഇവിടെ സ്ഥാപിക്കുന്നത്. ജനറേറ്ററിലേക്ക് വെള്ളമെത്തിക്കുന്ന ഇൻടേക് ഭാഗത്തെ പ്രവൃത്തികളാണ് പൂർത്തിയാക്കാനുള്ളത്. 204 കോടിയുടേതാണ് പദ്ധതി. ജില്ലയിൽ നിർമാണത്തിലിരിക്കുന്ന മറ്റ് പദ്ധതികളും സമയബന്ധിതമായി തീർക്കാൻ മന്ത്രി നിർദേശം നൽകി. കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ഇളേങ്കാവൻ, ഡയറക്ടർമാരായ വേണുഗോപാൽ, രാജീവ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ.ജെ. വിൽസൺ തുടങ്ങിയവരും പെങ്കടുത്തു. എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.