ഒരു മാസത്തെ കണക്കെടുപ്പ്​ മുൻ വർഷത്തെക്കാൾ മഴ കൂടുതൽ; ഡാമുകളിലെ ജലനിരപ്പ്​ ഇടുക്കിയിലടക്കം കുറവ്​

മൂലമറ്റം: ഈ വർഷം ഇതുവരെ ഇടുക്കിയിൽ ലഭിച്ച മഴ കഴിഞ്ഞ വർഷത്തെക്കാൾ അൽപം കൂടുതൽ. കഴിഞ്ഞ വർഷം 633 മി.മീ. മഴ ലഭിച്ചപ്പോൾ ഇത്തവണ ഇതുവരെ 642 മി.മീ. കിട്ടി. ഡാമി​െൻറ വൃഷ്ടി പ്രദേശത്ത് ഒമ്പതു മി.മീ. മഴ കൂടുതൽ ലഭിച്ചു. എന്നാൽ, ഇടുക്കി ഡാമിൽ കഴിഞ്ഞ വർഷത്തെക്കാൾ 10.72 അടി ജലം കുറവാണ്. തിങ്കളാഴ്ച ജലനിരപ്പ് പ്രകാരം 2313.46 അടി ജലമാണ് ഇടുക്കി ഡാമിൽ അവശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം 2324.18 അടിയായിരുന്നു ജലനിരപ്പ്. ഇത് ആകെ ശേഷിയുടെ 25.87 ശതമാനമാണ്. ഈ വർഷം ഇത് 18.72 ശതമാനമാണ്. ജൂൺ ഒന്നു മുതൽ 30വരെ കാലയളവിൽ ഇടുക്കി ഡാമി​െൻറ വൃഷ്ടിപ്രദേശത്ത് 590.2 മി.മീ. മഴ ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം 614.4 മി.മീ. മഴയാണ് ലഭിച്ചത്. ഇതനുസരിച്ച് ഈ വർഷം ജൂണിൽ 12.2 മില്ലിമീറ്ററി​െൻറ കുറവുണ്ടായി. ഇടുക്കി ജില്ലയിലെ മറ്റു ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴയിലും കാര്യമായ വ്യത്യാസമില്ല. ഇക്കാരണത്താൽ ഡാമുകളിലെ ജലനിരപ്പിലും നേരിയ വ്യത്യാസം മാത്രമാണുള്ളത്. കല്ലാർകുട്ടി ഡാമിൽ ഈ വർഷം ഇതുവരെ ലഭിച്ചത് 452 മി.മീ. മഴയാണ്. കഴിഞ്ഞവർഷം ലഭിച്ചത് 452.5 മില്ലീമീറ്ററും. മറ്റു ഡാമുകളിൽ ഈ വർഷം ലഭിച്ച മഴ, കഴിഞ്ഞ വർഷം ലഭിച്ചത് എന്നിവ യഥാക്രമം സമുദ്ര നിരപ്പിൽനിന്നുള്ള അടിക്കണക്കിൽ: പാബ്ല ഡാം --248.1, 248.8, ചെങ്കുളം --846.5 ,847.1, മാട്ടുപ്പെട്ടി- 1-576.5 ,1585.1, കുണ്ടള --1743.8 ,1745.1, ആനയിറങ്കൽ -1181.07 ,1195.31
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.