ശതാബ്​ദി നിറവിൽ ബഥനി ആശ്രമം

േകാട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ സന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമം ശതാബ്ദി പ്രവേശനത്തി​െൻറ പ്രഖ്യാപനം ഒാർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ നിർവഹിച്ചു. കോട്ടയം പഴയ െസമിനാരിയിൽ നടന്ന ചടങ്ങിൽ ശതാബ്ദിയുടെ പ്രതീകാത്മകമായി കത്തിച്ച തിരി ആശ്രമ അധ്യക്ഷൻ ഫാ. മത്തായിക്ക് നൽകി. 100 ദിവസത്തെ തയാറെടുപ്പിനും 100 മണിക്കൂർ പ്രാർഥന ഒരുക്കത്തിനും ശേഷം ഒക്ടോബർ 15ന് കാതോലിക്ക ബാവ ശതാബ്ദിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ശതാബ്ദി ജനറൽ കൺവീനർ ഫാ. ബെഞ്ചമിൻ ഒ.ഐ.സി അറിയിച്ചു. KTG51 Seminary കോട്ടയം പഴയ സെമിനാരിയിൽ ബഥനി ആശ്രമം ശതാബ്ദി പ്രവേശനം പ്രഖ്യാപനം ഒാർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.