കോട്ടയം: ജില്ലയിലെ റേഷൻകാർഡുകളുടെ വിതരണം 15നകം പൂർത്തിയാക്കുമെന്ന് ജില്ല സപ്ലൈ ഒാഫിസർ ശ്രീലത 'മാധ്യമ'ത്തോട് പറഞ്ഞു. ചങ്ങനാശ്ശേരി താലൂക്കിലെ റേഷൻകാർഡ് വിതരണം പൂർത്തിയായി. കാഞ്ഞിരപ്പള്ളി, കോട്ടയം താലൂക്കുകളുടെ റേഷൻകാർഡ് വിതരണം അവസാനഘട്ടത്തിലാണ്. ഇവിടെ രണ്ടുദിവസത്തികം വിതരണം പൂർത്തിയാക്കും. റേഷൻകടകൾ വഴിയുള്ള കാർഡ് വിതരണത്തിൽ വൈക്കം, മീനച്ചിൽ താലൂക്കുകളിൽ കാർഡ് ഉടമകളുടെ എണ്ണം കൂടുതലായതിനാൽ വൈകുന്നതിന് കാരണമായിട്ടുണ്ട്. നിലവിൽ 85 ശതമാനം റേഷൻ കാർഡിെൻറയും വിതരണം നടന്നു. ചിത്രവും പേരും മാറിയതടക്കം കാർഡുമായി ബന്ധപ്പെട്ട മുഴുവൻ പരാതികളും പരിഹരിക്കും. കാർഡിൽ കടന്നുകൂടിയ തെറ്റുകൾ, കാർഡ് മാറ്റം, പേരുചേർക്കൽ, ഒഴിവാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് താലൂക്ക് സപ്ലൈ ഒാഫിസുകളിൽ അപേക്ഷ നൽകണം. ബി.പി.എൽ ലിസ്റ്റിൽ അനർഹരായവർ ഉൾപ്പെട്ടതടക്കമുള്ള പരാതികളിൽ തുടർനടപടിയെടുക്കുമെന്നും അവർ പറഞ്ഞു. അതേസമയം, പലയിടത്തും പ്രിൻറിങ്ങിലെ കാലതാമസവും വിതരണത്തിന് തടസ്സമാകുന്നുണ്ട്. ജില്ലയിലെ ചില താലൂക്കുകളിൽ വിതരണം അവസാനഘട്ടത്തിലാണ്. പ്രിൻറ് ചെയ്ത കാർഡുകൾ ഇനിയും ലഭിക്കാത്ത സാഹചര്യമുണ്ട്. സമയപരിധിക്കുള്ളിൽ മിക്കയിടത്തും വിതരണം നടക്കാത്തതിനാൽ അധികൃതർ 15 ദിവസം നീട്ടി നൽകിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ കാർഡ് ഉടമകൾ കോട്ടയം താലൂക്കിലും കുറവ് വൈക്കം താലൂക്കിലുമാണ്. ആകെയുള്ള 990 റേഷൻകടയിലായി ജില്ലയിൽ ആകെ 4,83,871 കാർഡാണുള്ളത്. വിതരണത്തിൽ ഒന്നാമനായി ചങ്ങനാശ്ശേരി കാര്യമായ പരാതികളും പിഴവുകളും ഇല്ലാതെ 168 റേഷൻകടയിലെ 88,406 കാർഡ് വിതരണം നടത്തി ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഒാഫിസ് ജില്ലയിൽ ഒന്നാമെതത്തി. സമയപരിധിക്കുള്ളിൽ അവധിദിനങ്ങൾ പ്രവൃത്തിദിനമാക്കി റേഷൻകടകൾ വഴിയും പ്രത്യേക സെൻറർ വഴിയും കാർഡ്വിതരണം പൂർത്തിയാക്കിയെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ പി.ബി. അജി പറഞ്ഞു. ചങ്ങനാശ്ശേരി താലൂക്കിലെ 11 പഞ്ചായത്തിലെയും നഗരസഭയിലെയും റേഷൻകടകൾ വഴിയാണ് വിതരണം പൂർത്തിയാക്കിയത്. ഇതിനൊപ്പം അേന്ത്യാദയ അന്നയോജന വിഭാഗത്തിൽ 13ഉം പ്രയോറിറ്റി വിഭാഗത്തിൽ 462ഉം അനർഹരെയും കണ്ടെത്തിയിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ കാർഡ് വിതരണം രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. റേഷൻ കാർഡ് വിതരണം ഇതുവരെ താലൂക്ക് റേഷൻകട ആകെ വിതരണം നടത്തിയത്, ബാക്കി ചങ്ങനാശ്ശേരി 168 88406 (വിതരണം പൂർത്തിയാക്കി) കാഞ്ഞിരപ്പള്ളി 138 68811 56240 12571 മീനച്ചിൽ 210 96486 82041 14445 കോട്ടയം 291 152636 65871 86765 വൈക്കം 182 77532 52514 25018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.