കോടതി വിധി സ്വാഗതാർഹം, നടപ്പാക്കുമെന്ന്​ പ്രതീക്ഷ ^കാതോലിക്ക ബാവ

കോടതി വിധി സ്വാഗതാർഹം, നടപ്പാക്കുമെന്ന് പ്രതീക്ഷ -കാതോലിക്ക ബാവ കോട്ടയം: കോലഞ്ചേരി പള്ളി കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലഹംകൊണ്ട് പ്രയോജനമില്ല. വിധി സർക്കാർ നടപ്പാക്കുമെന്ന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. കോടതി വിധിയും ഭരണഘടനയുമാണ് സമാധാനത്തിന് അടിസ്ഥാനം. രാജ്യത്തി​െൻറ ഭരണഘടന അംഗീകരിക്കണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്ത് സമാധാന ചർച്ചകൾക്കും തയാറാണ്. സുപ്രീംകോടതി വിധി യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാനും സമാധാനത്തിനായി നിലകൊള്ളാനും എല്ലാവരും തയാറാകണം. ഇപ്പോൾ വിട്ടുനിൽക്കുന്നവർ മാതൃസഭയിലേക്ക് മടങ്ങിവരണം. 1934ലെ സഭ ഭരണഘടനയും 1995ലെ സുപ്രീംകോടതിവിധിയുടെയും ആവർത്തിച്ചുള്ള അംഗീകാരമാണ്. 2002ൽ രൂപവത്കരിച്ച സൊസൈറ്റി ഭരണഘടനയാണ് സ്വീകാര്യമെന്ന യാക്കോബായ വിഭാഗത്തി​െൻറ വാദം കോടതി തള്ളിയത് ശ്രദ്ധേയമാണ്. ഭാരതത്തിലെ ദേശീയ സഭയെന്ന നിലയിൽ ഇവിടത്തെ നീതിന്യായ വ്യവസ്ഥയോട് വിധേയപ്പെട്ടാണ് ഒാർത്തഡോക്സ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പഴയ സെമിനാരി ചാപ്പലിൽ സ​െൻറ് തോമസ് ദിനാചരണത്തിനുശേഷം ദേവലോകം കാേതാലിക്കേറ്റ് അരമനയിൽ എത്തിയ കാതോലിക്ക ബാവയെ സഭ അംഗങ്ങൾ സ്വീകരിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പൂച്ചെണ്ട് നൽകി. വൈദീക ട്രസ്റ്റി ഫാ. എം.ഒ. ജോൺ, ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, അഡ്വ. ബിജു ഉമ്മൻ, പ്രഫ. പി.സി. ഏലിയാസ് എന്നിവർ സംസാരിച്ചു. കോലഞ്ചേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ്, വരിക്കോലി സ​െൻറ് മേരീസ്, മണ്ണത്തൂർ സ​െൻറ് ജോർജ് പള്ളി എന്നിവ സംബന്ധിച്ച് ൈഹകോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം സുപ്രീംകോടതിയിൽ നൽകിയ അപ്പീലാണ് തള്ളിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.