ബഥനി ആശ്രമം ശതാബ്‌ദി നിറവിൽ

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ സന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമം ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നു. 1918ൽ അന്നത്തെ മലങ്കര മെത്രാപ്പോലീത്ത വട്ടേശ്ശരിയുടെ ആശീർവാദത്തോടെയാണ് പെരുനാട് മുണ്ടന്മലയിൽ ബഥനി ആശ്രമം ആരംഭിച്ചത്. ഇതി​െൻറ ശതാബ്‌ദി പ്രഖ്യാപനം തിങ്കളാഴ്ച ഇപ്പോഴത്തെ മലങ്കര മെത്രാപ്പോലീത്ത ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കോട്ടയം പഴയ സെമിനാരിയിൽ നിർവഹിക്കും. 100 ദിവസത്തെ തയാറെടുപ്പിനും 100 മണിക്കൂർ പ്രാർഥന ഒരുക്കത്തിനും ശേഷം ഒക്ടോബർ 15ന് കാതോലിക്ക ബാവ ശതാബ്‌ദിയാഘോഷം ഉദ്ഘടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.