സർക്കാർ ജനങ്ങൾക്കൊപ്പമല്ല, മദ്യലോബിക്കൊപ്പം -ഉമ്മൻ ചാണ്ടി കോട്ടയം: ജനങ്ങൾക്കൊപ്പമല്ല, മദ്യലോബിക്കൊപ്പമാണ് സർക്കാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പകർച്ചപ്പനി ബാധിച്ച് നൂറുകണക്കിന് ആളുകൾ മരിക്കുേമ്പാൾ ഇതിലൊന്നും നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ല. അതേസമയം, മദ്യലോബിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നടത്തിക്കൊടുക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യലോബികളുടെ നിരന്തര ആവശ്യമായിരുന്ന പ്രവർത്തനസമയം രാത്രി നീട്ടിയതും, മദ്യ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞതും ഇതിെൻറ ഭാഗമായി കാണണം. സമൂഹനന്മക്കുവേണ്ടിയായിരുന്നു യു.ഡി.എഫ് മദ്യനയം. എന്നാൽ, ഇടതു സർക്കാർ ആകട്ടെ മദ്യലോബിയുടെ ചൊൽപടിക്ക് നിൽക്കുന്നവരായി മാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. ജില്ല ചെയർമാൻ ജോസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, യു.ഡി.എഫ്. ജില്ല കൺവീനർ എം.ജി. മധുസൂദനൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.എം. ഷരീഫ്, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, ആർ.എസ്.പി. ജില്ല സെക്രട്ടറി സലിം മോടയിൽ, കേരള കോൺഗ്രസ്(ജേക്കബ്) ജില്ല പ്രസിഡൻറ് പി.എസ്. ജയിംസ്, ഫോർവേഡ് ബ്ലോക്ക് ജില്ല ജനറൽ സെക്രട്ടറി അഡ്വ.സനൽ മാവേലിൽ, അഡ്വ.ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറിമാരായ ഫിലിപ് ജോസഫ്, പി.എസ്. രഘുറാം, നാട്ടകം സുരേഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.