കാർ നിയന്ത്രണംവിട്ട്​ മറ്റൊരു കാറിലിടിച്ച്​ വീട്ടമ്മ മരിച്ചു

കോട്ടയം: ബന്ധുവി​െൻറ വിവാഹച്ചടങ്ങിൽ പെങ്കടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ച് വീട്ടമ്മ മരിച്ചു. കാറിൽ സഞ്ചരിച്ച എഴുവയസ്സുകാരി രക്ഷപ്പെട്ടു. താഴത്തങ്ങാടി താഴത്തുതോപ്പിൽ വീട്ടിൽ ജേക്കബ് ചാണ്ടപ്പിള്ളയുടെ ഭാര്യ ആനി ജേക്കബാണ് (65) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.45ന് ചിങ്ങവനം പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. ആനിയും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ ചിങ്ങവനം പമ്പിനു മൂന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് കാറിൽ ആനിയും ഭർത്താവ് ജേക്കബ്, കൊച്ചുമകളായ ഏഴു വയസ്സുകാരി റിൻറുവും ൈഡ്രവറുമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ആനി കാറി​െൻറ ചില്ല് തകർത്ത് പുറത്തേക്ക് വീണു. തുടർന്ന് ചിങ്ങവനം പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ആനിയെയും ഭർത്താവിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തും മുേമ്പ ആനി മരിച്ചു. ജേക്കബി​െൻറ തലക്ക് പരിക്കുണ്ട്. വാഹനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരി റിൻറു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആനിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചങ്ങനാശ്ശേരിയിലെ ബന്ധുവി​െൻറ കല്യാണത്തിനായി മൂവരും ശനിയാഴ്ച രാവിലെ 10.30നാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. കല്യാണം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഖത്തറിൽ ജോലിയുള്ള മൂത്തമകൻ റെബിൻ തിങ്കളാഴ്ചയാണ് അവധിയാഘോഷിക്കാൻ നാട്ടിലെത്തിയത്. മക്കൾ: റെബിൻ (സീകോർ ഒാപ്ഷോർ, ഖത്തർ), റീബു (മുത്തൂറ്റ് ഫിനാൻസ് മാനേജർ, ചാലുകുന്ന്). മരുമക്കൾ: ക്രിസ്റ്റീന (ഖത്തർ), സിബു (എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അർത്തൂട്ടി സ​െൻറ് തോമസ് മാർത്തോമ ചർച്ച് െസമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.