കൃഷിനാശം; നഷ്​ടപരിഹാരം നൽകണം ^ഇബ്രാഹിംകുട്ടി കല്ലാർ

കൃഷിനാശം; നഷ്ടപരിഹാരം നൽകണം -ഇബ്രാഹിംകുട്ടി കല്ലാർ കട്ടപ്പന: ജില്ലയിൽ കാലവർഷത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. വീടിന് നാശം സംഭവിച്ചവരും ഏലം, കുരുമുളക്, കാപ്പി, കൊകോ തുടങ്ങിയവ വ്യാപകമായി നശിച്ചവരും ഏറെയുണ്ട്. ഓരോ കാർഷിക വിളനാശത്തിനും പുതുക്കി നിശ്ചയിച്ച നിരക്കിൽ ഇത് കൃഷിഭവൻ വഴി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ചെയിൻ പ്രദേശത്ത് പട്ടയത്തിനുള്ള കർഷകരുടെ കാത്തിരിപ്പ് നീളുന്നു കട്ടപ്പന: ഇടുക്കി പദ്ധതിയുടെ ഭാഗമായ പത്ത് ചെയിൻ പ്രദേശത്തെ കൈവശ ഭൂമിക്ക് പട്ടയം നൽകുന്നത് വൈകുന്നു. വൈദ്യുതി ബോർഡി​െൻറ നിലപാടാണ് മുഖ്യതടസ്സം. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ കെ.എസ്.ഇ.ബി കർഷകർക്ക് നൽകിയ വാഗ്ദാനം നഷ്ടപരിഹാരം നൽകി പത്ത് ചെയിനിലെ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു. ഈ വാഗ്ദാനത്തിൽ വിശ്വസിച്ച് വർഷങ്ങളോളം ഭൂമിയിൽ കൃഷി ചെയ്യാതിരുന്ന കർഷകർ വഞ്ചിതരാവുകയായിരുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്ത അയ്യപ്പൻകോവിൽ, ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ പ്രദേശങ്ങളിലെ അയിരക്കണക്കിന് കർഷകരെ ബോർഡി​െൻറ നിലപാട് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. കൃഷിയിറക്കിയാൽ മണ്ണൊലിപ്പ് ഉണ്ടായി ഡാമി​െൻറ സംഭരണശേഷി കുറയുമെന്നായിരുന്നു വാദം. ഈ കാരണത്താലാണ് പത്ത് ചെയിനിലെ ഭൂമി ഏറ്റെടുക്കാൻ വകുപ്പ് തീരുമാനിച്ചത്. തീരുമാനിച്ചതല്ലാതെ മറ്റ് നടപടി ഇവർ സ്വീകരിച്ചില്ല. എന്നാൽ, വൈദ്യുതി ബോർഡി​െൻറ ഈ നിലപാടിന് വിരുദ്ധമായി അന്നത്തെ ചീഫ് എൻജിനീയർ ഇട്ടി ഡാർവിൻ സർക്കാറിന് റിപ്പോർട്ട് നൽകി. അദ്ദേഹത്തി​െൻറ റിപ്പോർട്ടിൽ ഡാമിലെ മുഴുവൻ വെള്ളവും വൈദ്യുതി ഉൽപാദനത്തിന് പ്രയോജനപ്പെടുന്നില്ലെന്നും മണ്ണൊലിപ്പ് ഉണ്ടായി കയങ്ങൾ മൂടിയാൽ അത്രയും വെള്ളംകൂടി വൈദ്യുതി ഉൽപാദനത്തിന് പ്രയോജനപ്പെടുത്താമെന്നുമായിരുന്നു. അക്കാലത്ത് നടന്ന ഹൈറേഞ്ചിലെ കുടിയിറക്ക് പ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച മാത്യു മണിയങ്ങാടൻ കമീഷനും ചീഫ് എൻജിനീയറുടെ റിപ്പോർട്ടിനെ അനുകൂലിച്ചതോടെ സർക്കാർ പത്ത് ചെയിനിൽനിന്ന് കർഷകരെ ഒഴിപ്പിേക്കണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇടുക്കി പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ആയ്യപ്പൻകോവിൽ, കുളമാവ്, വൈരമണി, വേങ്ങാനം എന്നിവടങ്ങളിലെ പത്ത് ചെയിൻ പ്രദേശത്തുനിന്ന് കുറെ കർഷകരെ കുടിയൊഴിപ്പ് ഭൂമി കെ.എസ്.ഇ.ബി ഏറ്റെടുത്തിരുന്നു. ഈ സ്ഥലം റവന്യൂ വകുപ്പിന് കൈമാറുകയും വകുപ്പ് പിന്നീട് കർഷകർക്ക് പതിച്ചുനൽകുകയും ചെയ്തു. ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബി ഏറ്റെടുത്ത ഈ ഭൂമിയുടെ അവകാശവാദത്തി​െൻറ മറവിലാണ് പദ്ധതി പ്രദേശത്തെ മുഴുവൻ പത്ത് ചെയിൻ മേഖലയിലും കെ.എസ്.ഇ.ബി അവകാശവാദം ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പത്ത് ചെയിനിലെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്ന് സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടുകയും കുറെ കർഷകർക്ക് പകരം ഭൂമിയും 250 രൂപ നഷ്ടപരിഹാരവും നൽകുകയും ചെയ്തു. കെ.എസ്.ഇ.ബിയുടെ പുതിയ അവകാശവാദം പത്ത് ചെയിനിലെ മൂന്ന് ചെയിൻ പ്രദേശത്തിന് വേണ്ടിയാണ്. ഇത്രയും പ്രദേശം ഒഴിവാക്കിയേ കർഷകർക്ക് പട്ടയം നൽകാവൂവെന്നാണ് വകുപ്പി​െൻറ നിലപാട്. എന്നാൽ, വകുപ്പിന് പത്ത് ചെയിനിലെ ഒരിഞ്ച് ഭൂമിക്കുപോലും ധാർമികമായി അവകാശവാദം ഉന്നയിക്കാനാവില്ലെന്നാണ് പത്ത് ചെയിൻ മേഖലയിലെ കർഷകരുടെ വാദം. കാൻറീൻ നടത്തുന്നതിനുള്ള ടെൻഡർ തടഞ്ഞു ചെറുതോണി: ഇടുക്കി ജില്ല ആശുപത്രിയിലെ കാൻറീൻ നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രാസ്യ പൗലോസ് തടഞ്ഞു. നിലവിൽ കാൻറീൻ നടത്തുന്നയാൾ രണ്ടരവർഷം തുടർച്ചയായി നടത്തിവരുകയാണ്. ഒരുവർഷത്തേക്കാണ് സാധാരണ ടെൻഡർ ചെയ്തു നൽകുന്നത്. രണ്ടരവർഷം കഴിഞ്ഞതിനാൽ പുതിയ ക്വട്ടേഷൻ വിളിക്കുന്നത് സംബന്ധിച്ച് സൂപ്രണ്ട് പലതവണ എച്ച്.എം.സിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കമ്മിറ്റി കൂടുന്നത് നീണ്ടുപോയതിനെ തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരം സൂപ്രണ്ട് പുതിയ ക്വട്ടേഷൻ വിളിക്കുകയായിരുന്നു. 28നായിരുന്നു ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി. അന്ന് ഹർത്താലായതിനാൽ ലഭിച്ച ക്വട്ടേഷൻ തുറന്നില്ല. തുടർന്ന് ക്വട്ടേഷൻ തുറക്കാനിരിക്കെ ഉച്ചക്ക് രണ്ടോടെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് നേരിട്ടെത്തി ക്വട്ടേഷൻ നടപടികൾ മരവിപ്പിച്ച് കത്ത് നൽകുകയായിരുന്നു. ആറുപേരായിരുന്നു ക്വട്ടേഷൻ നൽകിയിരുന്നത്. ഒാരോരുത്തരും 10,000 രൂപയുടെ ഡ്രാഫ്റ്റും 500 രൂപയോളം ടെൻഡർ ഫോറം വിലയും നൽകിയാണ് ക്വട്ടേഷൻ നൽകിയത്. സെക്രട്ടറി അറിയാതെയാണ് പ്രസിഡൻറ് സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ, വർഷംതോറുമുള്ള വർധന നടപ്പാക്കാത്തതിനാലാണ് ക്വട്ടേഷൻ തടഞ്ഞതെന്നും കലക്ടറോട് ആലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.