കോട്ടയം: േപ്രാഗ്രസിവ് ഫെഡറേഷൻ ഓഫ് കോളജ് ടീച്ചേഴ്സ് (പി.എഫ്.സി.ടി) ദ്വിദിന വാർഷിക ക്യാമ്പിന് ശനിയാഴ്ച കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ തുടങ്ങും. രണ്ടുദിവസങ്ങളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 10.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ഡോ. ആർ. ലതാദേവി അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വിശിഷ്ടാതിഥിയാകും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ സമ്മേളനം പ്രഫ. ഡോ. അരുൺകുമാർ ഉദ്ഘാടനം ചെയ്യും. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. ഞായറാഴ്ച രാവിലെ പഠന ക്ലാസും ചർച്ചയും നടക്കും. തുടർന്ന് ഉന്നതവിദ്യാഭ്യാസ നയരൂപവത്കരണ മാർഗരേഖയും പുറത്തിറക്കുമെന്ന് പി.എഫ്.സി.ടി എം.ജി സർവകലാശാല മേഖല പ്രസിഡൻറ് ഡോ. ദീപു ജോസ് സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ. സാേൻറാ ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.