ജനത്തെ തോൽപിക്കാൻ സർക്കാറുകൾ മത്സരിക്കുന്നു -^വി. സുരേന്ദ്രൻപിള്ള

ജനത്തെ തോൽപിക്കാൻ സർക്കാറുകൾ മത്സരിക്കുന്നു --വി. സുരേന്ദ്രൻപിള്ള കോട്ടയം: ജനവഞ്ചന നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം മത്സരിക്കുകയാണെന്ന് ജനതാദൾ യു സംസ്ഥാന ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻപിള്ള. ജനതാദൾ യു ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ദേശീയ കൗൺസിൽ അംഗം ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, ജോയി ചെട്ടിശേരിൽ, ആർ. മോഹൻദാസ്, ടി.എം. വർഗീസ്, എം.എം. ഉമ്മൻ, പീറ്റർ പന്തലാനി, ടോമി മ്യാലിൽ, പി.എസ്. കുര്യാക്കോസ്, അഡ്വ. ഫിറോസ് മാവുങ്കൽ, ടോമി ജോസഫ്, പി.എ. മാഹിൻ, എ.എ. റഷീദ്, ഷീബ മോഹൻദാസ്, ജോസ് മടുക്കകുഴി, അഡ്വ. പി.പി. മത്തായി, ടി.എസ്. റഷീദ്, സ്റ്റീഫൻ മാവേലി, വർക്കി വെടിയൻചേരി എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ബോധവത്കരണ ഹ്രസ്വചിത്രം കോട്ടയം: റോഡ് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി സ​െൻറ് ജോസഫ് കമ്യൂണിക്കേഷൻ കോളജ് ബോധവത്കരണ ഹ്രസ്വചിത്രം തയാറാക്കി. ഡിംലൈറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതാണ് ചിത്രത്തി​െൻറ പ്രമേയം. സാമൂഹികപ്രതിബന്ധതയുടെ ഭാഗമായി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡി‍​െൻറ സഹകരണത്തോടെയാണ് ചിത്രം നിർമിച്ചത്. നടൻ ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രാജു എബ്രഹാമാണ് സംവിധായകൻ. രാത്രി വാഹനങ്ങളുടെ ബ്രൈറ്റ് ലൈറ്റി​െൻറ ദുരുപയോഗം ഒരു കൊച്ചുകുട്ടിയുടെ ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളെപ്പറ്റിയും മുറിവുകളെപ്പറ്റിയുമാണ് ചിത്രം. ഫാ. ആൻറണി എത്തക്കാട്, അക്ഷയ് ജെ. ഒാണാട്ട് എന്നിവരിൽനിന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി, ട്രാൻസ്പോർട്ട് കമീഷണർ എസ്. അനന്തകൃഷ്ണൻ എന്നിവർ ചിത്രം ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ചീഫ് പ്രോജക്ട് മാനേജർ എൽവിസ് വാച്ച, എബിൻ അപ്പച്ചേരിൽ, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഏരിയ മാനേജർ അരുൺ പ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.