കാഞ്ഞിരപ്പള്ളി: ബ്ളോക്ക് പഞ്ചായത്തില്‍നിന്ന് നല്‍കുന്ന ഭവന പദ്ധതിയുടെ ആദ്യ ഗഡുവായ 19.20 ലക്ഷം രൂപക്കുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോസഫ് നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, എരുമേലി, കോരുത്തോട്, കൂട്ടിക്കല്‍ പഞ്ചായത്തുകളിലായി 61 കുടുംബങ്ങള്‍ക്കായാണ് ആനുകൂല്യം ലഭ്യമാകുന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) എന്നതു മാറ്റി പ്രധാന്‍ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) എന്ന പദ്ധതിയിലേക്ക് മാറ്റപ്പെട്ടതിനാല്‍ ഗ്രാമസഭ ലിസ്റ്റുകള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ ജാതി സെന്‍സസിന്‍െറ അടിസ്ഥാനത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 61 ആളുകള്‍ക്കാണ് ഇപ്പോള്‍ ഈ പദ്ധതിയില്‍ ആനുകൂല്യം നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴു പഞ്ചായത്തിലായി 509 വീടുകള്‍ക്ക് 12.29 കോടിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.എ. ഷമീര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ വൈസ്പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, അംഗങ്ങളായ വി.ടി. അയ്യൂബ്ഖാന്‍, ജയിംസ് പി. സൈമണ്‍, പ്രകാശ് പള്ളിക്കൂടം, ആശ ജോയി, അജിത രതീഷ്, സോഫി ജോസഫ്, പി.ജി. വസന്തകുമാരി, മറിയമ്മ ടീച്ചര്‍, ബി.ഡി.ഒ കെ.എസ്. ബാബു, ജോയന്‍റ് ബി.ഡി.ഒ (ഹൗസിങ്) കെ. അജിത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.