കക്കൂസ് മാലിന്യം കൊണ്ടുവന്ന ലോറി നാട്ടുകാര്‍ പിടികൂടി

തലയോലപ്പറമ്പ്: കക്കൂസ് മാലിന്യം തള്ളാനത്തെിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ എറിഞ്ഞുതകര്‍ത്തു. ലോറിയില്‍ ഉണ്ടായിരുന്നവരെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് മറവന്തുരുത്ത് പഞ്ചായത്തിലെ പഞ്ഞിപ്പാലത്തിലായിരുന്നു സംഭവം. പഞ്ഞിപ്പാലത്തിനടിയിലൂടെ കടന്നുപോകുന്ന പുഴയില്‍ മാലിന്യം തള്ളാനത്തെിയ സാമൂഹികവിരുദ്ധരെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെ ഒരുമാസമായി നാട്ടുകാര്‍ കാവലിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ടാങ്കര്‍ ലോറിയില്‍നിന്ന് മാലിന്യം തള്ളുന്ന സമയത്ത് നാട്ടുകാര്‍ സംഘടിച്ചത്തെി ടാങ്കര്‍ ലോറിയുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് ലോറിയില്‍ ഉണ്ടായിരുന്ന തൈക്കാട്ടുശ്ശേരി പള്ളിച്ചിറ നികര്‍ത്തില്‍ ജോബി, പാണാവള്ളി കരീത്തറ ലെനിന്‍, തൈക്കാട്ടുശ്ശേരി തെക്കേക്കര വിഷ്ണുരാജ് എന്നിവരെ പിടികൂടി കേസെടുത്തു. പാലത്തിന് സമീപം റോഡില്‍ തള്ളിയ മാലിന്യം പ്രതികളെക്കൊണ്ട് കഴുകി വൃത്തിയാക്കിച്ചു. പുഴയില്‍ മാലിന്യം തള്ളുന്നതുമൂലം നൂറുകണക്കിന് വരുന്ന നാട്ടുകാര്‍ക്ക് കുളിക്കാനോ വീട്ടാവശ്യത്തിന് വെള്ളമെടുക്കാനോ സാധിച്ചിരുന്നില്ല. പാലത്തിന്‍െറ അപ്രോച്ച് റോഡില്‍ മാലിന്യം കിടന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പരിസരവാസികളും വലയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.