മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മെത്രാഭിഷേക സുവര്‍ണ ജൂബിലിക്ക് തുടക്കം

കോട്ടയം: അതിരൂപത പ്രഥമ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മെത്രാഭിഷേക സുവര്‍ണജൂബിലിക്ക് പ്രാര്‍ഥനാ നിര്‍ഭരമായ തുടക്കം. സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ച മാര്‍ കുന്നശ്ശേരി വിശ്രമജീവിതം നയിക്കുന്ന തെള്ളകം ബിഷപ് തറയില്‍ മെമ്മോറിയല്‍ ഭവനത്തിലെ ചാപ്പലില്‍ അര്‍പ്പിച്ച സുവര്‍ണ ജൂബിലി കൃതജ്ഞത ബലിയില്‍ അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതയിലെ ഫൊറോന വികാരിമാര്‍, വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മികരായി. ആഴമായ ദൈവവിശ്വാസവും ദൈവാശ്രയ ജീവിതശൈലിയും സ്വന്തമാക്കിയ കുന്നശ്ശേരി ക്നാനായ സമുദായത്തിനും സീറോ മലബാര്‍ സഭക്കും പൊതുസമൂഹത്തിനും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ജൂബിലി തിരിതെളിച്ചു. അതിരൂപതയിലെ വിവിധ സമര്‍പ്പിത സമൂഹ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സിലിന്‍െറയും സംഘടനകളുടെയും പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു. 2006 ജനുവരി 14ന് അതിരൂപത ഭരണനിര്‍വഹണ ദൗത്യത്തില്‍നിന്ന് വിരമിച്ച അദ്ദേഹം തെള്ളകം ബിഷപ് തറയില്‍ മെമ്മോറിയല്‍ ഭവനത്തില്‍ വിശ്രമജീവിതത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.