കുടിവെള്ളം മുടക്കി മീനച്ചിലാറ്റില്‍ വിഷവും മാലിന്യവും

കോട്ടയം: മീനച്ചിലാറ്റില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം വ്യാപകമാകുന്നു. ചുങ്കം, കുമ്മനം, ഇല്ലിക്കല്‍, താഴത്തങ്ങാടി ഭാഗങ്ങളിലാണ് അനധികൃത മീന്‍പിടിത്തം ‘തകര്‍ക്കുന്നത്’ മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച്, എപ്രില്‍ മാസങ്ങളിലായിരുന്നു ഇത്തരത്തില്‍ വന്‍തോതില്‍ മീന്‍ പിടിത്തം നടത്തിയിരുന്നത്. ഇത്തവണ നേരത്തേ വെള്ളം കുറഞ്ഞതോടെ നഞ്ച് കലക്കുകയാണ്. ചെറുമീനുകളടക്കം വന്‍തോതിലാണ് ഒരോതവണയും ചത്തുപൊങ്ങുന്നത്. വെട്ടിക്കാട്, കാഞ്ഞിരം തുടങ്ങിയ കൈവഴികളിലും ഇത്തരത്തില്‍ മീന്‍ പിടിത്തം നടക്കുന്നുണ്ട്. രാത്രിയിലും പുലര്‍ച്ചെയുമായാണ് വിഷം കലക്കുന്നത്. കഴിഞ്ഞദിവസം ഇല്ലിക്കല്‍ പാലത്തിനു സമീപം മീനച്ചിലാറ്റില്‍ വിഷം കലര്‍ത്തിയതിനെതുടര്‍ന്ന് വന്‍തോതില്‍ മീനുകള്‍ ചത്തുപൊങ്ങിയിരുന്നു. ചത്ത മീനുകള്‍ കെട്ടിക്കിടന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്. കരിമീന്‍ ഉള്‍പ്പെടെ ചത്തുപൊങ്ങിയിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായതോടെ നദിയുടെ ഇരുകരയിലുമുള്ള നൂറുകണക്കിനുപേരാണ് കുളിക്കാനും തുണി കഴുകാനും വീടുകളിലെ ആവശ്യങ്ങള്‍ക്കുമായി ഈ വെള്ളം ഉപയോഗിക്കുന്നത്. നിരവധി ജലസേചന പദ്ധതികള്‍ക്കും ഇവിടുത്തെ വെള്ളമാണ് ഉപയോഗിക്കുന്നത്. മീന്‍ ചത്തുപൊങ്ങുന്നതും വിഷം കലക്കുന്നതും ഈ വെള്ളം ഉപയോഗിക്കുന്നവരെ ദുരിതത്തിലാഴ്ത്തി. മഴ കുറഞ്ഞ് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നിരവധിപേരാണ് വെള്ളത്തിനായി മീനച്ചിലാറിനെ ആശ്രയിക്കുന്നത്. തുണി അലക്കാനത്തെുന്ന സ്ത്രീകളെ അടക്കം ഇത് ദുരിതത്തിലാക്കി. ഇതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം അധികൃതര്‍ ഗൗനിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരം നടപടികള്‍ പതിവായിരുന്നു. ഇതിനെതിരെ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഇത്തരം സാമൂഹിക വിരുദ്ധര്‍ക്ക് വളമാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനൊപ്പം ആറ്റിലേക്ക് മാലിന്യം വന്‍തോതില്‍ തള്ളുന്നതും ജനങ്ങള്‍ക്ക് ദുരിതമായി. വെള്ളം കുറഞ്ഞതോടെ ഇവ ഒഴുകിപ്പോകാതെ വെള്ളത്തില്‍ കെട്ടിക്കിടക്കുകയാണ്. ഇതിനൊപ്പം നദിയുടെ വശങ്ങളിലെ കുറ്റിക്കാടുകള്‍ അടക്കമുള്ള സ്ഥലങ്ങളിലും കോഴി അവശിഷ്ടങ്ങള്‍ അടക്കം വന്‍തോതില്‍ മാലിന്യം തള്ളുന്നുണ്ട്. ഇവ പക്ഷികള്‍ അടക്കം കൊത്തി നദിയിലിടുന്നതും പതിവാണ്. വെള്ളം കുറഞ്ഞതോടെ നദിയില്‍ പല ഭാഗത്തും ഇത്തരം ചാക്കുകെട്ടുകള്‍ കാണാം. വേനല്‍ ഇനിയും കടുത്താല്‍ ദുരിതം ഇരട്ടിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ആശങ്കയുണ്ട്. താഴത്തങ്ങാടി ഭാഗത്ത് ഡെങ്കി അടക്കം പടരുന്നുമുണ്ട്. നിരവധിപേര്‍ ആശ്രയിക്കുന്ന നദിയെ മലിനമാക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിവേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. വാഹനങ്ങളിലാണ് മാലിന്യം തള്ളുന്നതെന്നും നാട്ടുകാര്‍ പറയുന്നു. വിഷം കലക്കുന്നവരെയും മാലിന്യം തള്ളുന്നവരെയും കണ്ടത്തൊന്‍ രാത്രി പൊലീസ് പ്രത്യേക പട്രോളിങ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മഴ പെയ്തില്ളെങ്കില്‍ വന്‍തോതില്‍ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ഓരുവെള്ളം കയറിയതിനെതുടര്‍ന്ന് ആറ്റിലെ വെള്ളത്തില്‍ ഉപ്പിന്‍െറ അളവും വര്‍ധിച്ചിട്ടുണ്ട്. ഇത് കുടിവെള്ള പദ്ധതികളെയും ബാധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.