നന്മ ചെയ്യാന്‍ യുവതലമുറക്ക് സാധിക്കണം –മാര്‍ കല്ലറങ്ങാട്ട്

കാഞ്ഞിരപ്പള്ളി: സമസ്ത മേഖലയില്‍നിന്ന് വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ തിന്മയെ വെറുത്ത് നന്മ ചെയ്യാന്‍ ആധുനിക തലമുറക്ക് സാധിക്കണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് കോളജ് ആഭിമുഖ്യത്തില്‍ സി.എസ്.ഐ മോഡറേറ്റര്‍ ഡോ. തോമസ് കെ. ഉമ്മന് അനുമോദനവും കോളജ് സില്‍വര്‍ ജൂബിലി സ്മാരകമായി ‘സഹപാഠിക്കൊരു സ്നേഹവീട്’ പദ്ധതി പ്രകാരമുള്ള നാലുവീടുകളുടെ ശിലാസ്ഥാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹപാഠികളുടെ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സഹായം അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുന്നത് വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡോ. തോമസ് കെ. ഉമ്മന്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ എം.ജി യൂനിവേഴ്സിറ്റി എം.കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എസ്. മായയെ ഡോ. എന്‍. ജയരാജ് എം.എല്‍.എ അനുമോദിച്ചു. കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ അംഗം അഡ്വ. ബിന്ദു എം. തോമസ് അധ്യാപകരെ ആദരിച്ചു. എം.ഡി. ജോസഫ് മണ്ണിപ്പറമ്പില്‍, ബാസ്റ്റിന്‍ കുര്യത്ത്, സി.ഒ. തോമസുകുട്ടി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍, കോളജ് അഡ്മിനിസ്ട്രേറ്റര്‍ ജോസ് കൊച്ചുപുര, സെക്രട്ടറി ഡോ. ലാലിച്ചന്‍ കല്ലംപള്ളി, പ്രിന്‍സിപ്പല്‍ എ.ആര്‍. മധുസൂദനന്‍, ജോസ് ആന്‍റണി, ടി. ജോമോന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.