കുടിവെള്ളക്ഷാമം രൂക്ഷം: കുഴല്‍ക്കിണര്‍ നിര്‍മാണ നിരോധം ദുരിതം കൂട്ടുന്നു

കോട്ടയം: കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത് നിരോധിച്ചുള്ള കലക്ടുടെ ഉത്തരവ് ജനങ്ങളെ വലക്കുന്നു. ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെയാണ് ഭൂജലവകുപ്പിന്‍െറ അനുമതിയില്ലാതെയുള്ള നിര്‍മാണം തടഞ്ഞ് ഉത്തരവ്. കുഴല്‍ക്കിണര്‍ നിര്‍മാണം കുടിവെള്ളം കുറയാന്‍ കാരണമാകില്ളെന്നിരിക്കെ, ഇത്തരമൊരു ഉത്തരവ് എന്തിനെന്ന ആക്ഷേപം വ്യാപകമാണ്. കുഴല്‍ക്കിണറിന് അനുമതി ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ഭൂജല വകുപ്പില്‍ ലഭിക്കുന്നത്. കലക്ടറുടെ ഉത്തരവ് ഏറ്റവും അധികം തിരിച്ചടിയായത് മലയോര മേഖലക്കാണ്. ഭൂജല വകുപ്പിന്‍െറ കണക്കനുസരിച്ച് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, മണിമല മേഖലകളാണ് കുഴല്‍ക്കിണറുകളെ കൂടുതലായി ആശ്രയിക്കുന്നത്. വേനലായാല്‍ ഏറ്റവുമധികം കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതും ഇവിടെയാണ്. മറ്റൊരു ജില്ലക്കും കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് തടസ്സമില്ലാതിരിക്കെ കോട്ടയം ജില്ലയില്‍ മാത്രം നിയന്ത്രണം കൊണ്ടുവന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തുലാമഴയിലുണ്ടായ കുറവാണ് ജില്ലയില്‍ ക്ഷാമത്തിന് കാരണമായത്. ഇക്കുറി 65 ശതമാനം തുലാമഴ കുറഞ്ഞിട്ടുണ്ട്. കുഴല്‍ക്കിണറുകളുടെ നിര്‍മാണം ജലക്ഷാമത്തിന് കാരണമാകില്ളെന്ന് വിദഗ്ധര്‍ പറയുന്നു. നിശ്ചിത സ്ഥലത്ത് ഒന്നിലധികം കുഴല്‍ക്കിണറുകള്‍ കുഴിച്ചാല്‍ ജലക്ഷാമത്തിന് കാരണമാകുമെങ്കിലും അങ്ങനെയൊരു സാധ്യത ജില്ലയില്‍ നിലനില്‍ക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.