പാലാ: പാലാ-ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂരിലെ കട്ടച്ചിറയില്‍ വഴിയോരത്ത് തണല്‍ വിരിച്ചു നില്‍ക്കുന്ന മാവുകള്‍ വെട്ടിമാറ്റാനുള്ള റവന്യൂ അധികൃതരുടെ ഉത്തരവ് ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് പാലാ ആര്‍.ഡി.ഒയുടെ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞത്. മാവുകളിലൊന്നില്‍ വാഹനമിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ചിലര്‍ മാവ് വെട്ടിമാറ്റാന്‍ നീക്കം തുടങ്ങിയത്. റോഡരികില്‍ കച്ചവടം നടക്കുന്നുവെന്നും മരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയാണെന്നും അതിനാല്‍ അവ അപ്പാടെ വെട്ടിമാറ്റണമെന്നുമാണ് വിശദീകരണം. കട്ടച്ചിറ ബൈപാസ് തുടങ്ങുന്ന കാണിക്കമണ്ഡപം ജങ്ഷന്‍ മുതല്‍ കട്ടച്ചിറ പാലംവരെ റോഡിനിരുവശത്തുമായി 25 മഴമരങ്ങളും 10 നാട്ടുമാവുകളും മൂന്ന് ആലുകളും ഒരു പ്ളാവും രണ്ട് പാലയും അനേകം പൂവാക മരങ്ങളുമാണുള്ളത്. ഈ മരങ്ങളപ്പാടെ മുറിച്ചുമാറ്റാനാണ് പി.ഡബ്ള്യു.ഡി. അധികൃതര്‍ നടപടി ആരംഭിച്ചിരിക്കുന്നത്. 2004ലും പി.ഡബ്ള്യു.ഡി അധികൃതര്‍ മാവിന്‍കൂട്ടം മുറിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശക്തമായ എതിര്‍പ്പിനത്തെുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.