കൊടുംവരള്‍ച്ചയിലും അക്ഷയപാത്രം പോലെ ഒരു കിണര്‍

ഈരാറ്റുപേട്ട: കൊടുംവരള്‍ച്ചയിലും അക്ഷയപാത്രം പോലെ നാട്ടുകാര്‍ക്കു മുഴുവന്‍ കുടിവെള്ളം നല്‍കുകയാണ് പരേതനായ മാങ്കുഴക്കല്‍ മോതീന്‍ അലിയണ്ണന്‍െറ കിണര്‍. എവിടെയെല്ലാം കിണര്‍ വറ്റിയാലും ഈ കിണറ്റില്‍ 72ഓളം മോട്ടോറുകളാണ് അനുസ്യൂതം കുടിവെള്ളം പമ്പ് ചെയ്യുന്നത്. ദീര്‍ഘകാലം ഈരാറ്റുപേട്ട നഗരത്തിലെ വ്യാപാരിയായിരുന്ന മാങ്കുഴക്കല്‍ മോതീന്‍ അലിയണ്ണന്‍ 50 വര്‍ഷം മുമ്പ് കുത്തിയതാണ് കിണര്‍. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചെങ്കിലും മരിക്കുന്നതിനു മുമ്പ് തന്നെ കിണറിരുന്ന സ്ഥലം നാട്ടുകാര്‍ക്കായി മാറ്റിവെച്ചിരുന്നു. ചെറിയ ആഴത്തിലായിരുന്ന കിണര്‍ പില്‍കാലത്ത് നാട്ടുകാര്‍ കുറച്ച് ആഴംകൂട്ടിയതല്ലാതെ വെള്ളത്തിന്‍െറ അളവില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മുല്ലൂപ്പാറ പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന കിണര്‍ ചെറിയ കുന്നിന്‍ ചെരുവിലാണ്. ഈ അദ്ഭുത കിണറിന്‍െറ വറ്റാത്ത ഉറവ സംബന്ധിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗവേഷണം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.