കോട്ടയം: നഗരമധ്യത്തിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ കോട്ടയം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിനെച്ചൊല്ലി ഭരണകക്ഷിയില്‍ ഭിന്നത. ഹോസ്റ്റലിലെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി താമസക്കാരായ 172 പേര്‍ ഒപ്പിട്ടുനല്‍കിയ പരാതിയിലായിരുന്നു പരിശോധന. പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പരിശോധനക്ക് ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോനയാണ് ഉത്തരവിട്ടത്. വൈസ് ചെയര്‍പേഴ്സണും വിഷയത്തില്‍ ശക്തമായ നിലപാടെടുത്തു. ഇതിനെതിരെയാണ് ഭരണകക്ഷിയിലെ പ്രമുഖന്‍െറ നേതൃത്വത്തില്‍ വിമര്‍ശനവുമായി ഒരുവിഭാഗം രംഗത്തത്തെിയത്. പരാതി കിട്ടിയാല്‍ നിജസ്ഥിതി ഉറപ്പാക്കിയിട്ടുവേണം തുടര്‍ നടപടിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ നടപടിയെ അനുകൂലിച്ചും ഒരുവിഭാഗം രംഗത്തുണ്ട്. പരാതികിട്ടിയാല്‍ അന്വേഷിക്കാതിരിക്കുന്നതെങ്ങനെയാണെന്ന് ഇവര്‍ ചോദിക്കുന്നു. മുഖംനോക്കാതെ നടപടിയെടുക്കണം. റെയ്ഡ് നടത്തിയതുകൊണ്ട് സ്ഥാപനം പൂട്ടാന്‍ പോവുകയാണെന്ന് കരുതേണ്ട. തെറ്റ് തിരുത്താന്‍ നിര്‍ദേശം നല്‍കുകയാകും ചെയ്യുകയെന്നും ഇവര്‍ വ്യക്തമാക്കുന്നു. കോട്ടയം നഗരമധ്യത്തിലുള്ള തിരുനക്കര എന്‍.എസ്.എസ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിനെതിരെയാണ് പരാതിയുമായി താമസക്കാര്‍ എത്തിയത്. ഒരു വര്‍ഷത്തിനിടെ രണ്ടുതവണ ഫീസ് വര്‍ധിപ്പിച്ചെങ്കിലും സൗകര്യം ഒരുക്കുന്നില്ളെന്ന് ഇവര്‍ നഗരസഭക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഫീസിനനുസരിച്ച് നിലവാരമുള്ള ഭക്ഷണം ലഭിക്കുന്നില്ല. മിക്കവരും പുറത്തുനിന്ന് ഭക്ഷണം കഴിച്ച് കിടക്കാന്‍ മാത്രമാണ് ഹോസ്റ്റല്‍ ഉപയോഗിക്കുന്നത്. വൃത്തിഹീനമാണ് പലഭാഗങ്ങളും. വെള്ളത്തിനും വൈദ്യുതിക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും പറയുന്നു. രാത്രിയിലും രാവിലെയും ഒരു മണിക്കൂര്‍ മാത്രമാണ് കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം നല്‍കുന്നത്. വൈദ്യുതിയും രാത്രിയിലെ ഏതാനും മണിക്കൂറുകള്‍ മാത്രമെ ലഭ്യമാകുന്നുള്ളൂ. കുടിവെള്ളവും ഭക്ഷണവും സൂക്ഷിക്കുന്ന പാത്രങ്ങള്‍ വൃത്തിയാക്കാറില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വി.ഐ.പി പരിഗണന നല്‍ക്കുന്ന ഇവിടെ സാധാരണക്കാര്‍ക്ക് പൊടിപിടിച്ച മുറിയും പൊട്ടിപ്പൊളിഞ്ഞ ശൗചാലയവുമാണന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 300ഓളം സ്ത്രീകളാണ് ഇവിടെയുള്ളത്. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ മറ്റൊരിടം നോക്കാനാണ് ബന്ധപ്പെട്ടവരുടെ മറുപടി. സംഭവത്തില്‍ വനിത കമീഷനെയും സമീപിക്കാനൊരുങ്ങുകയാണ് താമസക്കാര്‍. പരിശോധന നടത്തിയ ആരോഗ്യവിഭാഗം തിങ്കളാഴ്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചെയര്‍പേഴ്സണിന് നല്‍കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.