വെള്ളത്തിനത്തെിയ വീട്ടമ്മമാരെ കുളം ഉടമ കല്ളെറിഞ്ഞോടിച്ചു

നെടുങ്കണ്ടം: സ്വകാര്യ വ്യക്തിയുടെ കുളത്തില്‍നിന്ന് വെള്ളം ശേഖരിക്കാനത്തെിയ വീട്ടമ്മമാരെ കുളത്തിന്‍െറ ഉടമ കല്ളെറിഞ്ഞോടിച്ച സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. സമീപവാസികളായ അഞ്ച് വീട്ടമ്മമാരാണ് സ്വകാര്യ വ്യക്തിയുടെ കുളത്തില്‍നിന്ന് വെള്ളം ശേഖരിക്കാന്‍ പോയത്. സ്ഥലമുടമ കുളത്തിന് സമീപത്തുള്ള ഷെഡില്‍ പതിയിരുന്ന് കല്ളെറിയുകയായിരുന്നു. ഓട്ടത്തിനിടയില്‍ പാറക്കെട്ടില്‍വീണ് കോമ്പയാര്‍ പൊന്നാങ്കാണി പന്തപ്ളാക്കല്‍ രവിയുടെ ഭാര്യ രേണുകക്ക് (33) പരിക്കേറ്റു. ഇവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നാക്ക വിഭാഗത്തില്‍പെട്ട വീട്ടമ്മയാണ് രേണുക. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഈ കുളത്തില്‍നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥലമുടമ വെള്ളം എടുക്കുന്നത് തടഞ്ഞു. ഇതിനെതിരെ ജില്ല കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ളെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് നടന്ന ഒത്തുതീര്‍പ്പ് പ്രകാരം കുളത്തില്‍നിന്ന് വെള്ളം കോരാന്‍ അനുവദിച്ചെങ്കിലും വീട്ടമ്മാര്‍ വെള്ളത്തിനത്തെിയപ്പോള്‍ അസഭ്യം പറയുകയും കല്ളെറിയുകയുമായിരുന്നുവെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.