കാഴ്ചകള്‍ കാന്‍വാസിലാക്കി ഹര്‍ഷന്‍

മുണ്ടക്കയം: യാത്രയിലെ കാഴ്ചകള്‍ കാന്‍വാസില്‍ പകര്‍ത്തി ഹര്‍ഷന്‍ ശ്രദ്ധേയനാവുകയാണ്. വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ ഹരിദാസ്-ജയമോള്‍ ദമ്പതികളുടെ മകന്‍ ഹര്‍ഷന്‍ ഹരിദാസ് വരച്ചുകൂട്ടിയത് നൂറുകണക്കിനു ചിത്രങ്ങളാണ്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ചിത്രരചനയില്‍ താല്‍പര്യം കാട്ടിയ ഹര്‍ഷന് ചിത്രകാരന്‍ കൂടിയായ പിതാവ് ഹരിദാസ് പ്രചോദനം നല്‍കുകയായിരുന്നു. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ഹര്‍ഷന്‍െറ കലാവിരുതില്‍ തെളിയുന്നത്. മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളില്‍ പത്താംക്ളാസ് വിദ്യാര്‍ഥിയായ ഹര്‍ഷന്‍ ഇക്കഴിഞ്ഞ ഉപജില്ല, ജില്ല മത്സരങ്ങളില്‍ ചിത്രരചനയില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡും നേടി. പിന്നീട് സംസ്ഥാന ശാസ്ത്രോത്സവത്തിലും സി ഗ്രേഡ് നേടി. ചിത്രപ്രദര്‍ശനം നടത്തണമെന്നത് ഹര്‍ഷന്‍െറ ആഗ്രഹമായിരുന്നു. സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രദര്‍ശനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ അവസരമൊരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.