മുന്‍ഗണന റേഷന്‍കാര്‍ഡിന് വ്യാജ സത്യവാങ്മൂലം

മുണ്ടക്കയം: മുന്‍ഗണന റേഷന്‍കാര്‍ഡിനായി നല്‍കിയ സത്യവാങ്മൂലം വ്യാജനെന്ന് പരിശോധനയില്‍ കണ്ടത്തെി. കാഞ്ഞിരപ്പള്ളി സപൈ്ള ഓഫിസര്‍ എം.പി. ശ്രീലത നടത്തിയ പരിശോധനയിലാണ് മുന്‍ഗണന റേഷന്‍ കാര്‍ഡിനായി വ്യാജ സത്യവാങ്മൂലം നല്‍കിയതായി കണ്ടത്തെിയത്. മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയല്‍, പശ്ചിമ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍കാര്‍ഡിനായി തെറ്റായ വിവരം നല്‍കിയത് കണ്ടത്തെിയത്. പശ്ചിമ, പൂതക്കുഴി ഷൈലജയുടെ അപേക്ഷയാണ് വ്യാജ സത്യവാങ്മൂലമാണെന്ന് കണ്ടത്തെിയത്. അഞ്ച് അംഗങ്ങളുള്ള വീട്ടില്‍ ഭര്‍ത്താവിനുമാത്രമായി എ.എ.വൈ കാര്‍ഡും ഷൈലജ, അമ്മ, മകന്‍ എന്നിവര്‍ക്ക് മറ്റൊരു മുന്‍ഗണന(ബി.പി.എല്‍)കാര്‍ഡുമാണ് ഉപയോഗിച്ചുവന്നിരുന്നത്. മകന്‍െറ പഠന സ്കോളര്‍ഷിപ് സര്‍ക്കാറില്‍നിന്ന് വാങ്ങിയെടുത്തതും ഈ കാര്‍ഡ് ഉപയോഗിച്ചായിരുന്നുവത്രെ. പുരയിടവും വീടും അടങ്ങുന്ന ലക്ഷങ്ങളുടെ ആസ്തി ഭര്‍ത്താവിന്‍െറ പേരിലായതിനാല്‍ അതിനായി പ്രത്യേക എ.പി.എല്‍ കാര്‍ഡായിരുന്നു. ഒരു പുരയിടത്തില്‍ തന്നെ രണ്ടു കെട്ടിടങ്ങള്‍ നിര്‍മിച്ച് വീട്ടുനമ്പര്‍ കാണിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കൂടാതെ അമേരിക്കയില്‍ ജോലിയുള്ളയാളുടെ വീട്ടില്‍ എ.എ.വൈ കാര്‍ഡ് ഉപയോഗിക്കുന്നതും അധികൃതര്‍ കണ്ടത്തെി. പശ്ചിമ എക്കാട്ടുവീട്ടില്‍ മോഹനന്‍െറ മാതാവിന്‍െറ പേരില്‍ എ.എ.വൈ കാര്‍ഡിനുള്ള സത്യവാങ്മൂലം നല്‍കിയതായാണ് കണ്ടത്തെിയത്. മോഹനന്‍െറ മകന്‍ അമേരിക്കയില്‍ ജോലിയിലാണ്. മോഹനന്‍െറ വൃദ്ധമാതാവിനാണ് എ.എ.വൈ.കാര്‍ഡിന് അപേക്ഷിച്ചതായി കണ്ടത്തെിയത്. ഇത്തരത്തില്‍ നിരവധി വ്യാജ സത്യവാങ്മൂലമുള്ള റേഷന്‍ കാര്‍ഡ് അപേക്ഷ കണ്ടത്തെിയിട്ടുണ്ടന്നും അടുത്ത ദിവസങ്ങളില്‍ കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലകളില്‍ പരിശോധന നടക്കുമെന്നും ടി.എസ്.ഒ എം.പി. ശ്രീലത അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.