ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കുടിവെള്ളം കിട്ടാക്കനി

കോട്ടയം: രൂക്ഷമായ വരള്‍ച്ച റെസിഡന്‍ഷ്യല്‍ സ്കൂളായ വിജയപുരം വടവാതൂരിലെ ജവഹര്‍ നവോദയ വിദ്യാലയത്തിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നു. താമസിച്ചുപഠിക്കുന്ന ആറുമുതല്‍ 12വരെ ക്ളാസുകളിലെ 650ഓളം വിദ്യാര്‍ഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും വലയുകയാണ്. ജലക്ഷാമം രൂക്ഷമായിട്ടും നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് അധ്യാപക രക്ഷാകര്‍തൃ സമിതി പ്രക്ഷോഭത്തിലേക്ക്. ജലം ലഭ്യമാക്കാന്‍ കാമ്പസിന് സമീപം കുഴിച്ച കിണറില്‍നിന്നുള്ള വെള്ളം സ്കൂള്‍ പ്രവര്‍ത്തനത്തിന് തികയാതെവന്നപ്പോള്‍ കുഴല്‍ക്കിണറിനുവേണ്ടി ജിയോളജി ഡിപ്പാര്‍ട്മെന്‍റില്‍ പണം അടച്ചിരുന്നു. ഇതിനായി സര്‍വേ നടത്തി ജനുവരിയില്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അടിസ്ഥാനരഹിതമായ തടസ്സങ്ങള്‍ ഉന്നയിച്ച് ചിലരുടെ എതിര്‍പ്പുമൂലം പദ്ധതി തടസ്സപ്പെട്ടതായും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികളുടെ ദുരിതാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ രംഗത്തത്തെിയത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി, ജലവിഭവ മന്ത്രി എന്നിവരടക്കമുള്ള ഉന്നത അധികാരികള്‍ക്ക് നിവേദനം നല്‍കിയതായി ഭാരവാഹികളായ ഇ.എന്‍. ഗോപാലകൃഷ്ണന്‍, പ്രസാദ് ആദിത്യ, പി.എസ്. പ്രേംകുമാര്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.