കൊയ്യാറായ നെല്‍ക്കതിരുകള്‍ എരണ്ട പക്ഷികള്‍ നശിപ്പിക്കുന്നു

കല്ലറ: കൊയ്ത്തിനു പാകമായ പാടശേഖരത്തിലെ നെല്ലുകള്‍ എരണ്ട പക്ഷികള്‍ തിന്നു നശിപ്പിക്കുന്നു. കല്ലറ പഞ്ചായത്തിലെ പറിച്ചിക്കരി പാടശേഖരത്തിലെ വിളവാണ് എരണ്ടകള്‍ കൂട്ടത്തോടെ തിന്നുന്നത്. പാടത്തിനു സമീപം വര്‍ഷങ്ങളായി തരിശുകിടക്കുന്ന പാടത്താണ് എരണ്ടകളുടെ വാസസ്ഥലം. രാത്രി വിളഞ്ഞുകിടക്കുന്ന പാടത്തേക്ക് കൂട്ടമായി പറന്നിറങ്ങും. ഇതോടെ നെല്‍ച്ചെടികള്‍ നിലത്തടിയുകയും പക്ഷികള്‍ നെല്‍ക്കതിര്‍ തിന്നുകയും ചെയ്യും. രാത്രിയായതിനാല്‍ കര്‍ഷകര്‍ നിസ്സഹായരാണ്. രൂക്ഷമായ വരള്‍ച്ച സമയത്ത് വെള്ളം എത്തിച്ചാണ് കര്‍ഷകര്‍ നെല്ല് വിളയിച്ചത്. ഫെബ്രുവരി 28ന് യന്ത്രസഹായത്താല്‍ കൊയ്ത്തിനു തീരുമാനിച്ചപ്പോഴാണ് കര്‍ഷകര്‍ക്ക് ഈ ദുര്‍സ്ഥിതി. ഏക്കറിനു അമ്പതിനായിരത്തോളം രൂപയാണ് മുതല്‍മുടക്ക്. കര്‍ഷകരില്‍ പലരും ബാങ്കില്‍നിന്ന് വായ്പയെടുത്തിട്ടുണ്ട്. കൃഷിവകുപ്പ് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ളെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.