മെഡിക്കല്‍ കോളജില്‍ ഇനി കാന്‍സര്‍ രോഗികള്‍ അലയേണ്ട

കോട്ടയം: കാന്‍സറിനുള്ള ആധുനിക ചികിത്സ സംവിധാനമായ മള്‍ട്ടി ഡിസിപ്ളിനറി ട്യൂമര്‍ ബോര്‍ഡ് ഇനി കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തിലും ലഭ്യമാകും. കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സക്കത്തെുന്നവര്‍ ഒ.പിയിലോ പരിശോധന സമയത്തോ കാത്തിരുന്ന് ചികിത്സ തേടേണ്ട സാഹചര്യമായിരുന്നു. ഇവിടെ നിന്ന് പലപ്പോഴും വിവിധ വിഭാഗങ്ങളിലത്തെണമായിരുന്നു. ഇത് ചികിത്സ വൈകുന്നതിനു കാരണമാകുന്നുണ്ട്. പുതിയ സംവിധാനമത്തെുന്നതോടെ കാന്‍സര്‍ വിഭാഗത്തില്‍ വെച്ചുതന്നെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരത്തെി പരിശോധിക്കും. സമിതിയില്‍ കാന്‍സര്‍, സര്‍ജറി, ഇ.എന്‍.ടി, കാര്‍ഡിയോ തൊറാസിക്, ഗൈനക്കോളജി, അനസ്തീസിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടും. ഈ ബോര്‍ഡ് ഇടക്ക് ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. പദ്ധതിയുടെ ആദ്യഘട്ടമായി കാന്‍സര്‍ വിഭാഗത്തിലെ 23ാം വാര്‍ഡ് നവീകരിച്ചതിന്‍െറ പ്രവര്‍ത്തനോദ്ഘാടനം കെ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ചിന്‍, കാന്‍സര്‍ വിഭാഗം മേധാവി ഡോ. ആര്‍. രമ, ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. ജോ ജേക്കബ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സിസിലി, ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.