പട്ടിക ജാതിക്കാർക്ക്​ അടിസ്ഥാന സൗകര്യം നിഷേധിക്കുന്നത്​ പീഡനം ^കമീഷൻ

പട്ടിക ജാതിക്കാർക്ക് അടിസ്ഥാന സൗകര്യം നിഷേധിക്കുന്നത് പീഡനം -കമീഷൻ പത്തനംതിട്ട: പട്ടിക ജാതിക്കാർക്ക് അടിസ്ഥാന സൗകര്യം നിഷേധിക്കുന്നത് പട്ടിക ജാതി പീഡനത്തി​െൻറ പരിധിയിൽ വരുമെന്ന് പട്ടിക ജാതി ഗോത്ര കമീഷൻ. വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, വീട്ടുനമ്പർ, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസ സൗകര്യം, ചികിത്സ സൗകര്യം എന്നിവ നിഷേധിക്കാനാകാത്ത മനുഷ്യാവകാശങ്ങളാണ്. ചെങ്ങറ സമരഭൂമിയിൽ കഴിയുന്നവർ നൽകിയ പരാതിയിൽ തീർപ്പ് കൽപിച്ചിറക്കിയ ഉത്തരവിലാണ് ഇക്കാര്യം കമീഷൻ ചെയർമാൻ പി.എൻ. വിജയകുമാർ വ്യക്തമാക്കിയത്. സർക്കാർ ഉത്തരവ് പ്രകാരം 100 ചതുരശ്രമീറ്റർവരെയുള്ള വാസഗൃഹങ്ങൾക്ക് താൽക്കാലിക െറസിഡൻറ്സ് സർട്ടിഫിക്കറ്റുകൾ നൽകാൻ തദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇവ റേഷൻ കാർഡ്, വൈദ്യുതി കണക്ഷൻ, കുടിവെള്ള കണക്ഷൻ, വോട്ടർ പട്ടികയിൽ പേരുചേർക്കൽ എന്നീ സേവനങ്ങൾക്കുള്ള അനുമതി പത്രമായി കണക്കാക്കാം. ഉടമസ്ഥാവകാശം ഇല്ലാതെയും താമസിക്കുന്ന കെട്ടിടം അധികൃതമാണോ എന്ന് പരിശോധിക്കാതെയും 100 ച.മീ. വരെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ അനുവദിച്ചും ഉത്തരവുണ്ട്. ചെങ്ങറ സമരഭൂമിയിലെ വീടുകളിൽ അഥവാ ഷെഡുകളിൽ താമസിക്കുന്നവർക്ക് മേൽപറഞ്ഞ അവകാശങ്ങൾ ഉണ്ടെന്ന് കമീഷൻ നിരീക്ഷിച്ചു. 10 വർഷമായി 598 കുടുംബം താമസിക്കുന്നെങ്കിലും അടിസ്ഥാന രേഖകളോ സൗകര്യമോ ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ലോകം കണ്ട ഏറ്റവും വലിയ നീതി നിഷേധമാണ് ചെങ്ങറയിൽ സംഭവിക്കുന്നതെന്നും കമീഷൻ പറഞ്ഞു. പൗരാവകാശവും ഭരണഘടനാപരമായ പരിരക്ഷകളും ലഭിക്കാതെ ആബാലവൃദ്ധം ജനം ജീവിക്കുകയാണ്. ഹാരിസൺ മലയാളം പ്ലാേൻറഷൻ പാട്ടത്തിനെടുത്തെന്ന് പറയുന്ന വിദേശ കമ്പനിയുടെ സ്ഥലത്താണ് സമരഭൂമിയെന്നും ഇവിടെയാണ് സമരക്കാർ അധിവസിക്കുന്നതെന്നും പറയുന്നു. കമീഷൻ നേരിട്ടു എതിർകക്ഷികളെയും പരാതിക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സെപ്റ്റംബർ 22ന് പത്തനംതിട്ട കലക്ടറുടെ കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചിരുന്നു. ചെങ്ങറ സമരഭൂമിയിൽനിന്ന് അംബേദ്കർ സ്മാരക മാതൃക ഗ്രാമവികസന സൊസൈറ്റിയിലെ ടി.കെ. ശശി, ആർ. സുകുമാരൻ, ആർ. സോമരാജൻ, സന്തോഷ്, ആർ. സുദേവൻ, കെ.ബി. മനോജ്, വി. മണിക്കുട്ടൻ, എസ്. ശ്യാംകുമാർ രാജേഷ് എന്നിവരും സാധുജന വിമോചന സംയുക്തവേദി സംസ്ഥാന കമ്മിറ്റിയുമാണ് കമീഷനെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.