എല്ലാവരും ദൈവത്തിെൻറ പ്രതിരൂപങ്ങൾ -നിര്‍വിണാനന്ദ സ്വാമി പത്തനംതിട്ട: എല്ലാവരും ദൈവത്തിെൻറ പ്രതിരൂപങ്ങളാണെന്നാണ് സ്വാമി വിവാകാനന്ദൻ പറഞ്ഞതെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വിണാനന്ദ സ്വാമി. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച 'വിവേകാനന്ദസ്പര്‍ശം' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒാരോരുത്തരിലും ആത്മചൈതന്യമുണ്ട്. അതിൽ മതവും ജാതിയും ലിംഗഭേവുമില്ല. ക്ഷേത്രങ്ങൾ മാത്രമല്ല, ശ്രേഷ്ഠമായത്. ചുറ്റിലും കാണുന്നതെന്തും ക്ഷേത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സാർവദേശീയ മാനവികതക്കായി ആദ്യമായി സംസാരിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് വിഷയാവതരണം നടത്തിയ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, മൂലൂര്‍ സ്മാരകം പ്രസിഡൻറുമായ കെ.സി. രാജഗോപാല്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായര്‍, ബുക്ക് മാര്‍ക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രന്‍, മൂലൂര്‍ സ്മാരകം മാനേജിങ് കമ്മിറ്റി അംഗം രാജന്‍ വര്‍ഗീസ്, സെക്രട്ടറി ഡി. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.