ചങ്ങനാശ്ശേരി: മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ഒന്നിന് രാവിലെ മന്നം സമാധിയിൽ പുഷ്പാർച്ചനയോടെ ജയന്തിയാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 10.15ന് നടക്കുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ കരയോഗങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രസിഡൻറ് എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷതവഹിക്കും. മുതുകുളം ശ്രീധർ വ്യഖ്യാനം ചെയ്ത വിഷ്ണുസഹസ്രനാമ സ്തോത്രം പ്രകാശനം ചെയ്യും. വൈകീട്ട് ആറിന് മന്നത്ത് പദ്മനാഭൻ നൃത്തശിൽപം, രാത്രി ഒമ്പതിന് മേജർസെറ്റ് കഥകളി. രണ്ടിനാണ് മന്നം ജയന്തി. രാവിലെ ഏഴരക്ക് മന്നംസമാധിയിൽ പുഷ്പാർച്ചന, 10.30ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 10.45ന് മന്നം ജയന്തി സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രഭാഷണം നടത്തും. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ. പീതാംബരക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. എൻ.എസ്.എസ് പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.