പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിൽ റവന്യൂ ഉദ്യോഗസ്ഥർ സർവേ നടത്തി ആകെ കുടുംബങ്ങളുടെ എണ്ണം തിട്ടപ്പെടുത്തണമെന്ന് പട്ടിക ജാതി ഗോത്ര കമീഷൻ ഉത്തരവിട്ടു. പട്ടിക ജാതി വികസന ഓഫിസർ, പട്ടിക വർഗ വികസന ഓഫിസർ എന്നിവർ കൂടി റവന്യൂ സംഘത്തിനൊപ്പം ചേർന്ന് ജാതി സംബന്ധിച്ച വിവരശേഖരണം നടത്തേണ്ടതാണ്. ഒരു മാസത്തിനകം സർവേ പൂർത്തിയാക്കണമെന്ന് കമീഷൻ ചെയർമാനും റിട്ട. ജില്ല ജഡ്ജിയുമായി പി.എൻ. വിജയകുമാറിൻറ ഉത്തരവിൽ പറയുന്നു. ചെങ്ങറ പ്രദേശത്ത് മൂന്ന് അംഗൻവാടിയും പ്രാഥമിക ആരോഗ്യകേന്ദ്രവും സ്ഥാപിക്കണമെന്നും കമീഷൻ ശിപാർശ ചെയ്തു. നിശ്ചിത സമയത്തിനുള്ളിൽ സർവേ പൂർത്തിയാക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് സർവേ ഡയറക്ടർക്ക് നിർദേശം നൽകാമെന്നും കമീഷൻ അറിയിച്ചു. ഈ സംഘത്തിെൻറ ചുമതല സർവേ ഡെപ്യൂട്ടി ഡയറക്ടർക്കായിരിക്കും. കൈവശഭൂമിയുടെയും പൊതുസ്ഥലങ്ങളുടെയും വഴിയുടെയും കൃത്യമായരേഖ ലഭ്യമായ സർവേ റെേക്കാഡുകളുടെയും സ്കെച്ചുകളുടെയും അടിസ്ഥാനത്തിൽ ചെയ്യേണ്ടതാണ്. ഇതായിരിക്കും ഭാവിയിൽ റവന്യൂ വകുപ്പിെൻറ സമ്മതത്തോടെ പട്ടയം നൽകാൻ കഴിയുമെങ്കിൽ അതിെൻറ അടിസ്ഥാനം. ചെങ്ങറ സമരഭൂമി ഉൾപ്പെടുന്ന മൊത്തം ഭൂമിയുടെയും ഗ്രൂപ്പും സ്കെച്ചും തയാറാക്കണം. കുടുംബനാഥൻ/കുടുംബനാഥ നൽകുന്ന സത്യവാങ്മൂലം അടിസ്ഥാനപ്പെടുത്തി ജാതി രേഖപ്പെടുത്തേണ്ടതാണ്. വില്ലേജ് രേഖകളുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസറുടെ സഹായത്തോടെ കൈവശഭൂമിയുടെ വിസ്തീർണം നിർണയിക്കേണ്ടതാണ്. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാവുന്നതാണ്. റേഷൻകാർഡ് 10 രൂപ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം ഹാജരാക്കുന്ന മുറക്ക് നിലവിലെ നിബന്ധനകളിൽ ഇളവുവരുത്തി റേഷൻകാർഡുകൾ നൽകുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറിയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. പഴയ റേഷൻകാർഡ്, ആധാർ കാർഡ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്ന മുറക്ക് മാത്രമേ സമരഭൂമിയിലുള്ളവർക്ക് പുതിയ റേഷൻകാർഡുകൾ നൽകാൻ കഴിയുകയുള്ളൂവെന്ന് ജില്ല സപ്ലൈ ഓഫിസർ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് ഇൗ ഉത്തരവ്. 04.08.2012-ലെ ജി.ഒ.(എം.എസ്)211/2012 പ്രകാരം ചെങ്ങറ സമരഭൂമിയിലെ താൽക്കാലിക വീടുകൾക്ക് വീട്ടുനമ്പറിടാമെന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമീഷൻ നിർദേശം നൽകി. ഈ വിഷയത്തിൽ സർക്കാർ ഭൂമിയിൽ നിർമിച്ചിട്ടുള്ള വീടുകൾക്ക് നമ്പറിടുന്നത് സർക്കാർ ഭൂമിയിൽ അവകാശം ഉന്നയിക്കുന്നതിനു കാരണമാകുമെന്നുള്ളതിനാൽ നമ്പറിട്ടു നൽകേണ്ടതില്ലെന്ന് സർക്കാറിൽനിന്ന് സ്പഷ്ടീകരണം ലഭിച്ചിട്ടുണ്ടെന്ന് മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. എന്നാൽ, ഇതിന് നിയമസാധുതയില്ലെന്നും സർക്കാർ ഉത്തരവിനു മാത്രമേ സാധുതയുള്ളൂ എന്നതിനാലും ജഡ്ജ്മെൻറുകൂടി പരിശോധിച്ച് വീടുകൾക്ക് നമ്പറിട്ടുനൽകുന്ന കാര്യം പരിഗണിക്കണമെന്ന് കമീഷൻ നിർദേശിച്ചു. ജില്ല/ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് സമരഭൂമിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടി മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണം. ജില്ല പട്ടിക ജാതി ഓഫിസർ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് എക്സി. എൻജിനീയറുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നും ജില്ല പൊലീസ് മേധാവി ചെങ്ങറ പ്രദേശം സന്ദർശിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചെങ്ങറ സമരഭൂമിയിലെ വിവിധ സംഘടന ഭാരവാഹികളാണ് കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.