കട്ടപ്പന: സ്പൈസസ് പാർക്കിൽ ലേലത്തിനുെവച്ച ഏലക്കയുടെ വില യഥാസമയം കർഷകർക്ക് ലഭിച്ച് തുടങ്ങി. ലേലത്തിനുെവച്ച ഏലക്കയുടെ വില നിശ്ചിത ദിവസത്തിനുള്ളിൽ കർഷകർക്ക് നൽകിയില്ലെങ്കിൽ ലേല ഏജൻസികളുടെ ബാങ്ക് ഗാരൻറിയിൽനിന്ന് തുക ഈടാക്കി നൽകുമെന്ന സ്പൈസസ് ബോർഡിെൻറ മുന്നറിയിപ്പാണ് നേട്ടമായത്. കർഷകർ ഇ-ലേലത്തിന് ലേല ഏജൻസികളിൽ പതിക്കുന്ന ഏലക്കായുടെ വില നിശ്ചിത ദിവസത്തിനകം നൽകണമെന്നാണ് സ്പൈസസ് ബോർഡിെൻറ നിബന്ധന. എന്നാൽ, പല ലേല ലൈസൻസികളും ഇത് അട്ടിമറിക്കുകയും ലേലം നടന്ന് 15 മുതൽ 30 ദിവസം വരെ കഴിഞ്ഞാലും ഏലക്ക വില നൽകാത്ത സ്ഥിതിയുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സ്പൈസസ് ബോർഡ് ഡയറക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ ബോർഡിന് നിർദേശം നൽകി. ലേലത്തിൽ പിടിച്ചാൽ പത്തുദിവസത്തിനുള്ളിൽ തുക കർഷകർക്ക് നൽകണമെന്നാണ് സ്പൈസസ് ബോർഡ് ചട്ടം. എന്നാൽ, സാങ്കേതികകാരണങ്ങൾ ഉയർത്തി ലൈസൻസികൾ ഈ വ്യവസ്ഥ ലംഘിക്കുകയാണ്. ഇത് ലംഘിക്കപ്പെട്ടാൽ ലേല ഏജൻസി ബാങ്കിന് നൽകിയ ഗാരൻറി തുകയിൽനിന്ന് കർഷകർക്ക് ലഭിക്കേണ്ട തുക ഈടാക്കി നൽകുമെന്നാണ് ബോർഡ് മുന്നറിയിപ്പ് നൽകിയത്. തക്കതായ കാരണം കാണിക്കാതെ ലേലത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ അത് ചട്ടലംഘനമായി കാണക്കാക്കുമെന്നും ബോർഡ് വൃക്തമാക്കി. മൂന്നുവർഷത്തെ ഏലക്കയുടെ ശരാശരി തുകയാണ് ഓരോ ലൈസൻസ് അപേക്ഷകനും ബാങ്ക് ഗാരൻറിയായി നൽകേണ്ടത്. ഇപ്രകാരം ചട്ടലംഘനം നടത്തിയാൽ അത് ലൈസൻസ് വ്യവസ്ഥകളുടെ വീഴ്ചയായി കണക്കാക്കി ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടി സ്വീകരിക്കാൻ ഏലം ലൈസൻസ് ആൻഡ് മാർക്കറ്റിങ് നിയമം ബോർഡിനെ അധികാരപ്പെടുത്തുന്നു. സ്പൈസസ് ബോർഡിെൻറ ഇടപെടൽ ഏലകർഷകർക്ക് അനുഗ്രഹമായിട്ടുണ്ടെങ്കിലും സാങ്കേതികകാരണങ്ങൾ നിരത്തി ഇത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇലക്ട്രോണിക് ലേലം നടപ്പാക്കിയതിലൂടെ ഏലത്തിെൻറ വിപണനത്തിൽ വിപ്ലവകരമായ മാറ്റമാണ് സ്പൈസസ് ബോർഡ് കൊണ്ടുവന്നത്. ഇടുക്കി ജില്ലയിലെ പുറ്റടിയിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമാണ് ഇന്ത്യയിൽ ഇ-ലേല കേന്ദ്രങ്ങളുള്ളത്. കർഷകർക്ക് മികച്ച വില ലഭിക്കാനും ലേല നടപടികൾ സുതാര്യമാക്കാനുമാണ് സ്പൈസസ് ബോർഡ് ഇ--ലേല കേന്ദ്രങ്ങൾ തുടങ്ങിയത്. ഇത് വർഷങ്ങളായി ഏലക്ക ലേലവും വിപണനവും കുത്തകയാക്കിയിരുന്ന ഉത്തരേന്ത്യൻ ലോബിക്ക് തിരിച്ചടിയായി മാറുകയും ഏലക്ക വില ഉയരാനും സഹായിച്ചു. എന്നാൽ, കഴിഞ്ഞ ആഴ്ച സാങ്കേതികകാരണങ്ങളാൽ പുറ്റടി സ്പൈസസ് പാർക്കിലെ ഇ-ലേലം രണ്ടുദിവസം മുടങ്ങിയിരുന്നു. പുറ്റടി സ്‌പൈസസ് പാര്‍ക്കിലെ ലേലം നിയന്ത്രിച്ചിരുന്ന കമ്പ്യൂട്ടര്‍ ശൃംഖലക്കുണ്ടായ തകരാറാണ് ലേലം മാറ്റുന്നതിന് കാരണമായത്. വ്യാഴാഴ്ച സ്‌പൈസസ് പാര്‍ക്കില്‍ ലേലം നടന്നുകൊണ്ടിരിക്കെയാണ് കമ്പ്യൂട്ടര്‍ ശൃംഖലക്ക് തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് ഇ-ലേലം ഒഴിവാക്കി ലേലം വിളി നടത്തുകയായിരുന്നു. തകരാര്‍ കണ്ടെത്തി പരിഹാരം കാണാന്‍ സ്‌പൈസസ് ബോര്‍ഡിന് സാധിക്കാത്തതിനാൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ലേലം ബോഡിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുറ്റടിയിലും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളില്‍ ബോഡിയിലുമാണ് ലേലം നടന്നുവരുന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ കാട്ടാന തകര്‍ത്തു മൂന്നാര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ കാട്ടാന തകര്‍ത്തു. മൂന്നാര്‍ കെ.ഡി.എച്ച്.പി കമ്പനി പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനില്‍ മുകേഷിെൻറ ഓട്ടോയാണ് കാട്ടാന തകര്‍ത്തത്. ചൊവ്വാഴ്ച രാത്രി ഏഴോടെ വീടിനരികിലെത്തിയ കാട്ടാനയെ വീട്ടുകാര്‍ ഓടിച്ചെങ്കിലും രാത്രി പത്തോടെ കാട്ടാന വീണ്ടുമെത്തുകയായിരുന്നു. ഓട്ടോ തകര്‍ത്ത ശേഷം അവിടെത്തന്നെ നിലയുറപ്പിച്ചു. പുലര്‍ച്ചയാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസത്തിനിടെ പന്ത്രണ്ടോളം വാഹനങ്ങളാണ് കാട്ടാന ആക്രമിച്ചത്. രണ്ടാഴ്ചക്ക് മുമ്പ് മൂന്നാര്‍ ടൗണിന് സമീപമുള്ള ഹൈറേഞ്ച് ആശുപത്രിക്ക് സമീപമുള്ള വീടിനരികില്‍ നിര്‍ത്തിയിട്ട കാര്‍ ആന തകര്‍ത്തിരുന്നു. TDL13 കാട്ടാന തകര്‍ത്ത ഓട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.