തങ്കയങ്കി പേടക സമർപ്പണ ഘോഷയാത്ര ഇന്ന്

പൊൻകുന്നം: മണ്ഡല ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പന് ചാർത്തുന്ന തങ്കയങ്കി സൂക്ഷിക്കുന്നതിന് പുതിയതായി നിർമിച്ച പേടകം സമർപ്പിക്കാനുള്ള ഘോഷയാത്ര വ്യാഴാഴ്ച നടക്കും. പൊൻകുന്നം തിരുവപ്പള്ളിൽ ഹരിദാസ് (കുട്ടപ്പൻ) സമർപ്പിക്കുന്ന പേടകം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കായംകുളം പത്തിയൂർ മഹാദുർഗ ദേവിക്ഷേത്രത്തിൽനിന്ന് രാവിലെ ഏഴിന് പുറപ്പെടും. ജില്ലയിൽ പ്രവേശിക്കുന്ന പേടക ഘോഷയാത്രക്ക് രാവിലെ ഒമ്പതിന് തെങ്ങണ മഹാദേവക്ഷേത്രത്തിലാണ് ആദ്യ സ്വീകരണം. തുടർന്ന് നെടുംകുന്നം, കൊടുങ്ങൂർ വഴി ഇളമ്പള്ളി ശാസ്ത ക്ഷേത്രം, 10.30ന് ഇളങ്ങുളം ശാസ്ത ക്ഷേത്രം, പൊൻകുന്നം പുതിയകാവ്, ചിറക്കടവ് മഹാദേവക്ഷേത്രം, മണക്കാട്ട് ഭദ്രാക്ഷേത്രം, എരുമേലി ശാസ്ത ക്ഷേത്രം, നിലക്കൽ ക്ഷേത്രം എന്നിവിടങ്ങളിലെ വരവേൽപിന് ശേഷം വൈകീട്ട് പമ്പാ ഗണപതികോവിൽ വഴി സന്നിധാനത്ത് സമർപ്പണം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.