അനധികൃത സ്വത്ത്​ സമ്പാദനം: പൊതുമരാമത്ത്​ എൻജിനീയർക്ക്​ സസ്​പെൻഷൻ

ചെറുതോണി: അനധികൃത സ്വത്തുസമ്പാദന കേസിൽ പൈനാവ് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ എ.പി. സെൽവിനെ ചീഫ് എൻജിനീയർ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച അറിയിപ്പ് പൈനാവിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ ലഭിച്ചു. പൈനാവിൽ നാലുവർഷമായി ഇദ്ദേഹം ജോലി ചെയ്തുവരുകയാണ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ ആറുമാസം മുമ്പ് ഇദ്ദേഹത്തി​െൻറ മൂവാറ്റുപുഴയിലെ വീട് റെയ്ഡ് ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന പൈനാവിലെ ഓഫിസിലും പൊലീസ് അന്വേഷണം നടത്തി. ജോലിക്കൊപ്പം റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നതായി പറയുന്നു. പൈനാവിൽ രണ്ടരവർഷം ബിൽഡിങ് സെക്ഷനിലും ഒന്നരവർഷമായി റോഡ്സ് വിഭാഗത്തിലുമായിരുന്നു ജോലി ചെയ്തത്. ബിൽ പാസാക്കുന്നതിൽ വൻ ക്രമക്കേട് നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കരാറുകാരോട് അമിതമായി പണം വാങ്ങിയിരുന്നതായും ആരോപണമുണ്ട്. കരാറുകാരുമായി ഒത്തുകളിച്ച് ബില്ലുകളിൽ തിരിമറി നടത്തിയതായി കണ്ടെത്തിയതായാണ് സൂചന. തുടർന്നാണ് വകുപ്പുതല നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.