ഇതര സമുദായക്കാരിയുമായി യുവാവി​െൻറ​ വിവാഹം: ആത്​മഹത്യ ചെയ്ത കുടുംബാംഗങ്ങളുടെ സംസ്​കാരം നടത്തി

മറയൂർ: മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് മകൻ ഇതര സമുദായക്കാരിയെ വിവാഹം ചെയ്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. അഞ്ചുനാടുകളിൽ ഒന്നായ കീഴാന്തൂർ ഗ്രാമത്തിലെ സി.ടി. മുരുകൻ, ഭാര്യ മുത്തുലക്ഷ്മി, മകൾ ഭാനുപ്രിയ എന്നിവരാണ് ഉദുമൽപേട്ട റെയിൽവേ ട്രാക്കിനു സമീപത്ത് വിഷം ഉള്ളിൽെചന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉദുമൽപേട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്േമാർട്ടം നടപടിക്ക് ശേഷം ഉദുമൽപേട്ട മുനിസിപ്പൽ ഇലക്ട്രിക് ശ്മശാനത്തിലാണ് സംസ്കരിച്ചത്. മകൻ പാണ്ടിരാജിനെ സ്ഥലത്തെത്തിച്ചെങ്കിലും സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ അനുവദിച്ചില്ല. പാണ്ടിരാജിനെ ഒഴിവാക്കി ഗ്രാമവാസികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരം. ഉൗരുവിലക്ക് ഭയന്നല്ല, സാമ്പത്തിക ബാധ്യതയിൽ നിന്ന കുടുംബം, മകൻ ത​െൻറ ഇഷ്ടം നോക്കി പോയതിലെ മനോവിഷമം മൂലമാണ് ഒന്നടങ്കം ജീവനൊടുക്കിയെതന്ന് ഗ്രാമവാസികൾ പറയുന്നു. സംസ്കാരചടങ്ങിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി റാണി രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ അനീഷ് വിജയൻ, ശിവൻ രാജ്, മഹാലക്ഷ്മി ശിവകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി വി. മുരുകയ്യ, കീഴാന്തൂർ ഗ്രാമകമ്മിറ്റി അംഗങ്ങൾ ഉൾെപ്പടെ നിരവധി പേർ പങ്കെടുത്തു. വൻ പൊലീസ് കാവലിലായിരുന്നു സംസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.