പരിപാടികൾ ഇന്ന്​

മൂന്നാർ ഹൈഡൽ പാർക്ക്: വിൻറർ ഫ്ലവർ ഷോ- -9.00 നെടുങ്കണ്ടം പോസ്റ്റ് ഒാഫിസ്: ഭിന്നശേഷിക്കാരോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ഡി.എ.ഡബ്ല്യു.യു.എഫ് ജില്ല കമ്മിറ്റി ധർണ -10.00 കാണാതായ വയോധികനെ വനത്തിൽ കണ്ടെത്തി പീരുമേട്: കാണാതായ മലമ്പണ്ടാര വിഭാഗത്തിൽപെട്ട വയോധികനെ വനത്തിനുള്ളിൽ കണ്ടെത്തി. തോട്ടപ്പുരയിലെ വനംവകുപ്പി​െൻറ കെട്ടിടത്തിൽ താമസിക്കുന്ന തങ്കപ്പനെയാണ് (90) ചൊവ്വാഴ്ച കാണാതായത്. അവശനായിരുന്ന ഇയാളെ കാണാത്തതിനാൽ വനം, പൊലീസ്, പട്ടിക ജാതി വികസന വകുപ്പ് അധികൃതർ, ഗ്രാമപഞ്ചായത്ത് അംഗം, നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിലാണ് രണ്ടു കിലോമീറ്ററോളം അകലെ വനത്തിൽ കണ്ടെത്തിയത്. ജൂബിലി പെരുന്നാൾ ചെറുതോണി: ഇടുക്കി ഹോളി ഇമ്മാനുവൽ സി.എസ്.ഐ ഇടവകയുടെ ജൂബിലി പെരുന്നാളും മുൻകാല ശുശ്രൂഷകരെയും മുതിർന്ന സഭാമക്കളെ ആദരിക്കലും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് വികാരി ജോർജ് പി. ചന്ദ്രൻ, കൗൺസിലർ ബിനോയി മാത്യു എന്നിവർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.30ന് കൊടിയുയർത്തൽ, ഏഴിന് സന്ധ്യാരാധന, പ്രസംഗം. വെള്ളിയാഴ്ച രാവിലെ ഏഴിന് സാധന സമർപ്പണം, ഒമ്പതിന് സ്വീകരണവും ഘോഷയാത്രയും. 9.30ന് ആരാധന, സ്തോത്രാർപ്പണ കവർ സമർപ്പണം, 11.30ന് ആദരിക്കൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.