സി.പി.ഐയിൽനിന്ന്​ കൂട്ടരാജി; ജില്ല കമ്മിറ്റി അംഗം ഉൾ​െപ്പടെയുള്ളവർ സി.പി.എമ്മിൽ

രാജാക്കാട്: ഇടുക്കി ജില്ലയിൽ സി.പി.എമ്മും സി.പി.െഎയും കൊമ്പുകോർക്കുന്നതിനിടെ മൂന്നാർ ചിന്നക്കനാലിൽ ജില്ല കമ്മിറ്റി അംഗം അടക്കം സി.പി.ഐയിൽനിന്ന് രാജിെവച്ച് സി.പി.എമ്മിൽ ചേർന്നു. 15വർഷമായി സി.പി.െഎ ജില്ല കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന വേൽസാമി, മരിയദാസ്, സൂര്യനെല്ലി ലോക്കൽ കമ്മിറ്റി അംഗം കെ. രവി, എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗം പ്രഭാകരൻ, ഡി.ഇ.ഡബ്ല്യു പെരിയകനാൽ സബ് കമ്മിറ്റി പ്രസിഡൻറ് മുത്തുപാണ്ടി, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാർ, പാർട്ടി അംഗങ്ങൾ തുടങ്ങി നിരവധിപേരാണ് രാജിെവച്ചിരിക്കുന്നത്. പൂപ്പാറയിൽ നടന്ന യോഗത്തിൽ ഇവർക്ക് സി.പി.എം സ്വീകരണം നൽകി. വനം, റവന്യൂ ഉൾപ്പെടെ നാല് വകുപ്പുകൾ സി.പി.ഐ ഭരിക്കുന്നുണ്ടെങ്കിലും ഭൂമി പ്രശ്നങ്ങൾ, പട്ടയം, കെട്ടിട നിർമാണത്തിലെയും, കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിലെയും തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അനുകൂല നടപടിയൊന്നും ഉണ്ടാകാത്തതിനാലാണ് രാജിെവച്ച് സി.പി.എമ്മിൽ ചേരുന്നതെന്ന് വേൽസാമി പറഞ്ഞു. സ്വീകരണ സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. പൂപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ആർ. ജയൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.