സോളാർ ചർച്ചയാക്കരുതെന്ന് പറയുന്നതിെൻറ യുക്തി മനസ്സിലാകുന്നില്ല -മന്ത്രി മണി അടിമാലി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് സര്‍ക്കാർ അല്ലെന്നും ജനങ്ങളാണെന്നും മന്ത്രി എം.എം. മണി. യു.ഡി.എഫ് സര്‍ക്കാറാണ് സോളാര്‍ കമീഷനെ നിയോഗിച്ചത്. കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍വെക്കുകയും പരസ്യമാക്കുകയും ചെയ്തതാണ്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി കോടതിയില്‍ പോയത്. വിവരാവകാശ നിയമപ്രകാരം ആര് ആവശ്യപ്പെട്ടാലും പൊതുമുതലായി മാറിയ റിപ്പോര്‍ട്ട് നല്‍കണമെന്നിരിക്കെ വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയുന്നതിെൻറ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്ന് മണി പറഞ്ഞു. സി.പി.എം അടിമാലി ഏരിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എന്‍. മോഹനന്‍ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, കെ.വി. ശശി, ചാണ്ടി പി. അലക്‌സാണ്ടര്‍, കെ. അജിത്കുമാര്‍, കെ.ആര്‍. ജയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.