കുമളി: കൊടുങ്കാടിനുള്ളിലെ വന്യജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടും കാട് സംരക്ഷണം ഏറ്റെടുത്ത് ഇതാദ്യമായി വനിതകൾ പെരിയാർ റേഞ്ചിൽ ചുമതലയേറ്റു. പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിെൻറ ഇൗസ്റ്റ് ഡിവിഷനിൽ നിയമിതരായ പത്ത് വനിത ബീറ്റ് ഫോറസ്റ്റ് ഒാഫിസർമാരിൽ അഞ്ചുപേരാണ് പെരിയാർ റേഞ്ചിലെ കൊടുങ്കാടിനുള്ളിൽ സംരക്ഷണ ചുമതല ഏറ്റെടുത്തത്. അരിപ്പയിലെ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയ വനിതകൾ പ്രബേഷനറി റേഞ്ച് ഒാഫിസർ എം.കെ. മെറീനയുടെ നേതൃത്വത്തിൽ കൊടുങ്കാട്ടിൽ ചുറ്റിനടന്ന് വിലയിരുത്തിയ ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം സ്വദേശികളായ സുചിത്ര, അരോമ, അമിത ബാബു, കൊല്ലം സ്വദേശിനി ശരണ്യ കൃഷ്ണൻ, ഇടുക്കി കുഴിത്തൊളു സ്വദേശിനി നിഷാമോൾ എന്നിവരാണ് പെരിയാർ കടുവ സേങ്കതത്തിെൻറ തന്ത്രപ്രധാന മേഖലകളിൽ ജോലിെക്കത്തിയത്. ഇവരിൽ സുചിത്ര, നിഷാമോൾ, അരോമ എന്നിവർ പെരിയാർ റേഞ്ചിലെ ഇരവങ്കലാർ സെക്ഷനിലും ശരണ്യ, അമിത എന്നിവർ മാവടി സെക്ഷനിലുമാണ് ജോലി ചെയ്യുക, തേക്കടിയിൽനിന്ന് 90 കിലോമീറ്റർ അകലെ കൊടുങ്കാടിന് നടുവിലാണ് ഇരവങ്കലാർ സെക്ഷൻ. 17 കിലോമീറ്റർ ഉൾഭാഗത്താണ് മാവടി സെക്ഷൻ പ്രവർത്തിക്കുന്നത്. പെരിയാർ റേഞ്ച് രൂപവത്കൃതമായ ശേഷം ഇതാദ്യമായാണ് വനിത ഗാർഡുമാർ സംരക്ഷണ ജോലികൾക്കായി എത്തുന്നത്. ഇവർ അഞ്ചുപേർക്ക് പുറെമ മറ്റ് അഞ്ചുപേർ തേക്കടി റേഞ്ചിൽ ചന്ദനമരങ്ങൾ ഉൾെപ്പടെ വനമേഖലയുടെ സംരക്ഷണ ജോലികൾക്കാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ദുർഘടമായ കാടിനുള്ളിലെ വഴികളിലൂടെ കിലോമീറ്ററുകൾ നടന്ന് വേണം ജോലി സ്ഥലത്തെത്താൻ. മിക്ക സ്ഥലത്തും വയർലെസിന് റേഞ്ച് ലഭിക്കാറില്ല. ജോലി സ്ഥലത്തേക്ക് പോകാനും വരാനുമുള്ള പ്രയാസം കാരണം പുരുഷന്മാരായ വനപാലകരിൽ പലരും ജോലി ഉപേക്ഷിക്കുകയോ സ്ഥലംമാറ്റം വാങ്ങി പോവുകയോ ചെയ്ത നിരവധി സംഭവങ്ങളുണ്ട്. ഇൗ ഘട്ടത്തിലാണ് സംരക്ഷണ ജോലികൾ ഏറ്റെടുത്ത് കൊടുങ്കാടിന് നടുവിലേക്ക് വനിതകൾ എത്തുന്നത്. വനിത ഗാർഡുമാരിൽ മിക്കവരും വിവാഹിതരും ബിരുദധാരികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.